city-gold-ad-for-blogger

വിവാഹത്തിന് വിസമ്മതിച്ച സഹപാഠിയെ വീട്ടിൽ കയറി ബലാത്സംഗം ചെയ്തതായി പരാതി; യുവാവ് അറസ്റ്റിൽ

മംഗളൂരു: (www.kasargodvartha.com 10.12.2021) വിവാഹത്തിന് വിസമ്മതിച്ച സഹപാഠിയെ വീട്ടിൽ കയറി ബലാത്സംഗം ചെയ്തു എന്ന പരാതിയിൽ യുവാവിനെ ബജ്പെ പൊലീസ് അറസ്റ്റ് ചെയ്തു. ബജ്പെ സ്വദേശി അബൂബകർ സിദ്ദീഖാണ് (21) അറസ്റ്റിലായത്.
വിവാഹത്തിന് വിസമ്മതിച്ച സഹപാഠിയെ വീട്ടിൽ കയറി ബലാത്സംഗം ചെയ്തതായി പരാതി; യുവാവ് അറസ്റ്റിൽ

കോളജിൽ ഒരേ ക്ലാസിൽ പഠിക്കുന്ന ഇരുവരും ചേർന്നുള്ള ഫോട്ടോ 2019ലെ യാത്രയയപ്പ് ചടങ്ങിൽ എടുത്തിരുന്നു. അന്നുമുതൽ പെൺകുട്ടിയുടെ പിന്നാലെ കൂടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വിവാഹ അഭ്യർത്ഥനയും ഈ ഫോട്ടോ ഉപയോഗിച്ചുള്ള ബ്ലാക്മെയിൽ ചെയ്യലും വിദ്യാർഥിനി അവഗണിച്ചു.

എന്നാൽ ബുധനാഴ്ച വീട്ടിൽ മറ്റാരും ഇല്ലാത്ത സമയം അതിക്രമിച്ചു കയറി ബലാത്സംഗം ചെയ്തു എന്ന് പെൺകുട്ടി പൊലീസിൽ പരാതി നൽകി. ഇതേത്തുടർന്നാണ് അറസ്റ്റ്.

Keywords:  Karnataka, News, Mangalore, Molestation, Case, Complaint, Police, Case, Student, Top-Headlines, A classmate who refused to marry was molested; Youth arrested.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia