Join Whatsapp Group. Join now!
Aster MIMS 10/10/2023

പുതിയ വീടിന്‍റെ ഗൃഹപ്രവേശനം അടുത്ത മാസം നടക്കാനിരിക്കെ ബാങ്ക് ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി

A bank employee found dead#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാഞ്ഞങ്ങാട്: (www.kasargodvartha.com 28.12.2021) പുതിയ വീടിന്‍റെ ഗൃഹപ്രവേശനം അടുത്ത മാസം നടത്താനിരിക്കെ ബാങ്ക് ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി. ഉദയനഗർ യുപി സ്കൂളിനടുത്ത് വരയില്യം ടി വി നാരായണ (45) നെയാണ് വീടിനോട് ചേർന്നുള്ള ഷെഡിൽ തൂങ്ങി മരിച്ച നിലയിൻ കണ്ടെത്തിയത്. ഹൊസ്ദുർഗ് സർവീസ് സഹകരണ ബാങ്കിന്‍റെ സായാഹ്ന ശാഖ ജീവനക്കാരനായിരുന്നു. 
 
A bank employee found dead

ചൊവ്വാഴ്ച പുലർച്ചെയാണ് സംഭവം. സംഭവം കണ്ട ഉടനെ ആശുപത്രിയിൽ എത്തിച്ചയെങ്കിലും അപ്പോഴെക്കും മരണം സംഭവിച്ചിരുന്നു.

പരേതരായ അമ്പൂഞ്ഞി - മാധവി ദമ്പതികളുടെ മകനാണ്. ഭാര്യ: വാണിശ്രീ. മക്കൾ: നവനീത്, നവജിത്ത് (വിദ്യാർഥികൾ).

സഹോദരങ്ങൾ: ദാമോദരൻ, രാജു, ഉണ്ണികൃഷ്ണൻ, വൽസല, പ്രഭ, ഗീത, ശോഭ.

അമ്പലത്തറ പൊലീസ് ഇൻക്വസ്റ്റ് നടത്തി.

Keywords: Kerala, News, Death, Hanged, Top-Headlines, Kanhangad, House, Bank, Employees, A bank employee found dead.
< !- START disable copy paste -->

Post a Comment