കിട്ടണ്ണ ഗൗഡ കാളയെ മേയ്ക്കാനായി ഫാമിൽ കെട്ടിയിട്ടിരുന്നു. വൈകുന്നേരം അഴിച്ച് കാലിത്തൊഴുത്തിലേക്ക് തിരികെ കൊണ്ടുപോകുവാൻ കാളയുടെ അടുത്തേക്ക് എത്തിയപ്പോൾ പെട്ടെന്ന് കൊമ്പുകൊണ്ട് കുത്തുകയായിരുന്നുവെന്നാണ് വിവരം.
ഞായറാഴ്ച രാവിലെ സമീപത്ത് കൂടി കടന്നുപോയ ആളാണ് കിട്ടണ്ണയെ മരിച്ച നിലയിൽ കണ്ടെത്തിത്. തുടർന്ന് വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസും ബന്ധുക്കളും സ്ഥലത്തെത്തി. പരിശോധനയിലാണ് കാളയുടെ കുത്തേറ്റതായി കണ്ടെത്തിയത്. സുള്ള്യ സർകാർ ആശുപത്രിയിൽ പോസ്റ്റ്‌മോർടെത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. അവിവാഹിതനാണ് കിട്ടണ്ണ ഗൗഡ.
Keywords: News, Karnataka, Top-Headlines, Sullia, Dead, Man, Police, Government, Hospital, Postmortem, Dead body, 55 year old man found dead.
< !- START disable copy paste -->