അവശനിലയിൽ കണ്ട യുവതി മരിച്ചു

ബോവിക്കാനം: (www.kasargodvartha.com 25.11.2021) അവശനിലയിൽ കണ്ട യുവതി മരിച്ചു. മുതലപ്പാറയിലെ വാടക ക്വാർടേഴ്സിൽ താമസിച്ച് വരികയായിരുന്ന ജവരിക്കുളത്തെ ബിന്ദു (33) ആണ് മരിച്ചത്.
                    
News, Kerala, Kasaragod, Bovikanam, Obituary, Dead, Youth, Women, Dead body, Hospital, Postmortem, Young woman died.

ചൊവ്വാഴ്ച വൈകീട്ടാണ് ബിന്ദുവിനെ താമസ സ്ഥലത്ത് അവശനിലയിൽ കിടക്കുന്നത് കണ്ടത്. തുടർന്ന് താലൂക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മരണത്തിൽ ബന്ധുക്കൾ സംശയം പ്രകടിപ്പിച്ചതിനെ തുടർന്ന് പരിയാരത്തുള്ള കണ്ണൂർ മെഡികൽ കോളജിൽ വിദഗ്ധ പോസ്റ്റ് മോർടെത്തിനായി മൃതദേഹം കൊണ്ടുപോയി.

നടപടികൾ പൂർത്തിയാക്കി വ്യാഴാഴ്ച രാവിലെ വീട്ടിലെത്തിച്ച മൃതദേഹം ഉച്ചയ്ക്ക് സംസ്കരിച്ചു. പോസ്റ്റ് മോർടെം റിപോർടിനായി ബന്ധപ്പെട്ട് വരികയാണ് സാമൂഹ്യ പ്രവർത്തകർ അറിയിച്ചു.

പരേതനായ രാമൻ - ലക്ഷ്മി ദമ്പതികളുടെ മകളാണ്.

ജെ സി ബി ഓപറേറ്ററായ അശോകനാണ് ഭർത്താവ്.

മക്കൾ: ലാവണ്യ, ഭാഗ്യശ്രീ (ഇരുവരും വിദ്യാർഥികൾ), തേജശ്രീ.

സഹോദരങ്ങൾ: കൃഷ്ണൻ, വിനീത്, ലീല.


Keywords: News, Kerala, Kasaragod, Bovikanam, Obituary, Dead, Youth, Women, Dead body, Hospital, Postmortem, Young woman died.
< !- START disable copy paste -->

Post a Comment

Previous Post Next Post