Join Whatsapp Group. Join now!
Aster MIMS 10/10/2023

കത്തെഴുതി വെച്ച് വീട് വിട്ട ഭർതൃമതിയെയും രണ്ട് മക്കളെയും കാമുകനായ യുവാവിന്റെ വീട്ടിൽ കണ്ടെത്തിയെന്ന് പൊലീസ്

Young woman and children found in the home of young man #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

മേൽപറമ്പ്: (www.kasargodvartha.com 30.11.2021) കഴിഞ്ഞ തിങ്കളാഴ്ച മക്കളെയും കൂട്ടി വീട് വിട്ടിറങ്ങിയ മേൽപറമ്പ് പൊലീസ് സ്‌റ്റേഷൻ പരിധിയിലെ ഭർതൃമതിയെ ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിലെ യുവാവിന്റെ വീട്ടിൽ നിന്ന് കണ്ടെത്തിയതായി മേൽപറമ്പ് പൊലീസ് അറിയിച്ചു. യുവതിയുടെ മാതാവിൻ്റെ പരാതിയിൽ കേസെടുത്ത് മേൽപറമ്പ് സി ഐ ഉത്തംദാസിന്റെ നേതൃത്വത്തിൽ അന്വേഷണം നടത്തി വരികയായിരുന്നു.

 
Kerala, Kasaragod, News, Top-Headlines, Childrens, Man, House, Police-Station, Case, Temple, Court, Young woman and children found in the home of young man

ഒരു വർഷം മുമ്പ് ബന്ധുവിന്റെ കല്യാണത്തിന് വന്നപ്പോഴാണ് യുവാവിനെ പരിചയപ്പെട്ടതെന്നും തിങ്കളാഴ്ച രാവിലെ അമ്മ ജോലിക്ക് പോയ സമയം കത്തെഴുതി വെച്ച് മക്കളെയും കൂട്ടി വീട് വിട്ടിറങ്ങിയ യുവതി കാഞ്ഞങ്ങാട് എത്തി യുവാവിനെ വിളിച്ച് കൂടെ പോവുകയായിരുന്നുവെന്നാണ് വിവരം. ഇവർ ആദ്യം പറശ്ശിനിക്കടവിലും പിന്നീട് ഗുരുവായൂരിലും പോയി മുറിയെടുത്ത് താമസിക്കുകയും കഴിഞ്ഞ ദിവസം കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽ വച്ച് വിവാഹിതരായെന്നുമാണ് പറയുന്നത്.

സൈബർ സെലിന്റെ സഹായത്തോടെ പൊലീസ് പിന്തുടരുന്നത് അറിഞ്ഞ ഇവർ തിരികെ യുവാവിൻ്റെ വീട്ടിലേക്ക് വരികയായിരുന്നുവെന്നാണ് സൂചന. തിങ്കളാഴ്ച വനിതാ പൊലീസ് സഹിതം മേൽപറമ്പ് പൊലീസ് യുവാവിൻ്റെ വീട്ടിലെത്തി യുവതിയുടെയും കുട്ടികളുടെയും മൊഴി രേഖപ്പെടുത്തി. വൈദ്യപരിശോധന നടത്തി ഹൊസ്ദുർഗ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി.

കോടതി ഇവരെ സ്വന്തം ഇഷ്ടപ്രകാരം വിട്ടയച്ചതിനാൽ യുവതി യുവാവിനൊപ്പം തന്നെ പോയി.

Keywords : Kerala, Kasaragod, News, Top-Headlines, Childrens, Man, House, Police-Station, Case, Temple, Court, Young woman and children found in the home of young man. 
< !- START disable copy paste -->

Post a Comment