Join Whatsapp Group. Join now!
Aster MIMS 10/10/2023

ഒ ടി പി പങ്കിട്ടു; യുവാവിന് 6.94 ലക്ഷം രൂപ നഷ്ടമായതായി പരാതി

Young man lost Rs 6.94 lakh in cyber scam #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
മംഗ്‌ളുറു: (www.kasargodvartha.com 01.11.2021) സൈബർ തട്ടിപ്പിൽ യുവാവിന് 6.94 ലക്ഷം രൂപ നഷ്ടപ്പെട്ടതായി പരാതി. മംഗ്‌ളുറു സൈബർ ക്രൈം പൊലീസ് സ്‌റ്റേഷനിലാണ് യുവാവ് പരാതി നൽകിയിരിക്കുന്നത്.

എസ്ബിഐ ക്രെഡിറ്റ് കാർഡുള്ള യുവാവിന് ഒക്‌ടോബർ 29ന് എസ്ബിഐ ക്രെഡിറ്റ് കാർഡ് ഓഫീസിൽ നിന്ന് വിളിക്കുന്നുവെന്ന് പറഞ്ഞ് ഒരു സ്ത്രീയിൽ നിന്ന് ഫോൺ കോൾ വന്നതായി പരാതിയിൽ പറയുന്നു. ക്രെഡിറ്റ് കാർഡ് വിശദാംശങ്ങൾ പരിശോധിക്കാനാണ് വിളിച്ചതെന്ന് വിളിച്ചയാൾ പറഞ്ഞു.
< !- START disable copy paste -->
ews, Top-Headlines, Mangalore, Karnataka, Police, Credit-card, Women, Mobile-Phone, Young man lost Rs 6.94 lakh in cyber scam.


യുവാവിന്റെ കാർഡിന്റെ ക്രെഡിറ്റും പണ പരിധിയും വർധിപ്പിക്കുമെന്ന് അവർ ഉറപ്പുനൽകുകയും ഒ ടി പി പങ്കിടാൻ ആവശ്യപ്പെടുകയും ചെയ്തതായി യുവാവ് പറയുന്നു.

ഫോൺ കോൾ യാഥാർഥമാണെന്ന് വിശ്വസിച്ച്, വിളിച്ചയാള്‍ക്ക് ഒ ടി പി നമ്പർ അറിയിക്കുകയും ഉടൻ തന്നെ 99,274 രൂപ അകൗണ്ടിൽ നിന്ന് നഷ്ടപ്പെട്ടതായും അതിനു ശേഷവും താൻ അറിയാതെ ഇടപാടുകൾ ഘട്ടംഘട്ടമായി തുടരുകയും ആകെ 6,94,918 രൂപ നഷ്ടപ്പെട്ടതായും യുവാവ് പരാതിപ്പെട്ടു.

സൈബർ ക്രൈം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.



Keywords: News, Top-Headlines, Mangalore, Karnataka, Police, Credit-card, Women, Mobile-Phone, Young man lost Rs 6.94 lakh in cyber scam.

Post a Comment