Join Whatsapp Group. Join now!
Aster MIMS 10/10/2023

സ്‌കൂടെറുകൾ കൂട്ടിയിടിച്ച് തൊഴിലാളി മരിച്ചു; ഒരാൾക്ക് പരിക്ക്

Worker died in scooter accident #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
സീതാംഗോളി: (www.kasargodvartha.com 03.11.2021) സ്‌കൂടെറുകൾ കൂട്ടിയിടിച്ച് തൊഴിലാളി മരിച്ചു. ടാപിംഗ് തൊഴിലാളിയായ മലപ്പുറം നിലമ്പൂർ സ്വദേശിയും മുഗു ഉറുമിയിൽ താമസക്കാരനുമായ ബാബു (40) ആണ് മരിച്ചത്. ബുധനാഴ്ച വൈകീട്ട് സീതാംഗോളി മുഗുറോഡിൽ വെച്ചാണ് അപകടം സംഭവിച്ചത്.

Worker died in scooter accident


എതിർ സ്‌കൂടെറിൽ ഉണ്ടായിരുന്നയാളെ പരിക്കുകളോടെ കുമ്പള സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ റോഡിലേക്ക് തെറിച്ചുവീണ ബാബു സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടിരുന്നു.

കുമ്പള പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Keywords: Kerala, Kasaragod, News, Seethangoli, Top-Headlines, Accidental Death, Scooter, Hospital, Injured, Police, Case, Worker died in scooter accident< !- START disable copy paste -->

Post a Comment