Join Whatsapp Group. Join now!
Aster MIMS 10/10/2023

വീട്ടിനുള്ളിൽ ഇരുമ്പ് കമ്പികൾ കൊണ്ട് തീർത്ത അഴിക്കുള്ളിൽ മകളെ പൂട്ടിയിട്ട് ഒരമ്മ; എൻഡോസൾഫാൻ ദുരിതബാധിതരുടെ തീരാ ദുരിതങ്ങളുടെ നേർക്കാഴ്ച; സങ്കടങ്ങളറിഞ്ഞ് ആ വീട്ടിലേക്ക് വനിതാ കമീഷനെത്തി

Women's Commission visited home of an endosulfan distress victim#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (www.kasargodvartha.com 16.11.2021) വീട്ടിനുള്ളിൽ ഇരുമ്പ് കമ്പികൾ കൊണ്ട് തീർത്ത അഴിക്കുള്ളിൽ പൂട്ടിയിട്ട എൻഡോസൾഫാൻ ദുരിത ബാധിതയായ 20 കാരിയായ മകളെ സംരക്ഷിക്കുന്ന അമ്മയെക്കുറിച്ചുള്ള മാധ്യമ വാർത്ത ശ്രദ്ധയിൽപ്പെട്ട കേരള വനിതാ കമീഷൻ ചെങ്കളയിലെ വീട്ടിലെത്തി. ചെങ്കള ഊജ്ജംകോട്ടുള്ള ഒറ്റമുറി വീട്ടിൽ അമ്മ രാജേശ്വരിയും മകൾ അഞ്ജലിയേയും കാണാൻ കേരള വനിതാ കമ്മീഷൻ ചെയർപേഴ്സൺ അഡ്വ. പി സതീദേവി അംഗം ശാഹിദാ കമാലുമാണ് എത്തിയത്.

   
Kasaragod, Kerala, News, Top-Headlines, Women, Endosulfan, Endosulfan-Victim, Vidya Nagar, Treatment, Child, Panchayath, Collectorate, Women's Commission visited home of an endosulfan distress victim.



വിദ്യാനഗർ കല്ലക്കട്ട റോഡിനോട് ചേർന്നുള്ള വീട്ടിലാണ് എൻഡോസൾഫാൻ ദുരിത ബാധിതയായ അഞ്ജലിയെ ഇരുമ്പഴികൾ കൊണ്ട് തീർത്ത ഒറ്റ മുറിക്കുള്ളിൽ പൂട്ടിയിട്ടിരിക്കുന്നത്. പുറത്തുവിട്ടാൽ മനോനില തെറ്റിയ മകൾ തന്നെയും വൃദ്ധയായ മാതാവിനെയും ആക്രമിക്കുന്നുണ്ടെന്ന് അമ്മ പറഞ്ഞു. ഇത് സഹിക്കാനാവാതെയാണ് മുറിക്കുള്ളിൽ പൂട്ടിയത്. സർകാർ മൂന്ന് സെൻറ് ഭൂമിയും ലൈഫ് മിഷനിൽ വീടും അനുവദിച്ചിട്ടുണ്ടെന്നും എൻഡോസൾഫാൻ ദുരിതബാധിതർക്കുള്ള ഉള്ള പെൻഷനും ആനുകൂല്യങ്ങളും ലഭിക്കുന്നതായും ചെയർപേഴ്സൺ പറഞ്ഞു.

   
Kasaragod, Kerala, News, Top-Headlines, Women, Endosulfan, Endosulfan-Victim, Vidya Nagar, Treatment, Child, Panchayath, Collectorate, Women's Commission visited home of an endosulfan distress victim.



ബെംഗ്ളൂറിൽ ആയുർവേദ സിദ്ധ ചികിത്സ നടത്തി വരികയാണ്. ചികിത്സ പൂർത്തിയാക്കിയാൽ രോഗം കുറയുമെന്നാണ് ചികിത്സിക്കുന്നവർ അറിയിച്ചിട്ടുള്ളത്. വീട്ടിൽ പ്രാഥമിക ആവശ്യങ്ങൾക്ക് പോലുമുള്ള സംവിധാനങ്ങൾ ഒന്നുമില്ല. ഈ കുടുംബത്തിൻറെ ദയനീയ സ്ഥിതി അടിയന്തരമായി വനിതാ ശിശു വികസന വകുപ്പിനെ അറിയിക്കുമെന്ന് വനിതാ കമീഷൻ പറഞ്ഞു.

   
Kasaragod, Kerala, News, Top-Headlines, Women, Endosulfan, Endosulfan-Victim, Vidya Nagar, Treatment, Child, Panchayath, Collectorate, Women's Commission visited home of an endosulfan distress victim.



പഞ്ചായത്തും സംസ്ഥാന സർകാരും അത്യാവശ്യമായ എല്ലാം ചെയ്തിട്ടുണ്ട് എന്നാണ് മനസിലാക്കുന്നതെന്നും എന്നാൽ ഈ കുടുംബത്തിന് പ്രത്യേകപരിഗണന ആവശ്യമാണെന്നും അതിനാവശ്യമായ ഇടപെടൽ നടത്താൻ ജില്ലാ കലക്ടർക്ക് നിർദേശം നൽകിയതായും അഡ്വ. സതീദേവി പറഞ്ഞു.

'ജില്ലാ കലക്ടർ, നേരത്തെ ചെങ്കള പഞ്ചായത്ത് പ്രസിഡണ്ട്. എൻഡോസൾഫാൻ സ്പെഷ്യൽസ് ഡെപ്യൂടി കലക്ടർ, മെഡികൽ ഓഫീസർ തുടങ്ങിയവരുടെ യോഗം വിളിച്ചുചേർത്ത് നടപടി സ്വീകരിച്ചിട്ടുണ്ട്. സിദ്ധ ചികിത്സ സൗജന്യമായി ലഭ്യമാക്കുന്നതിന് കലക്ടർ പരിശോധിച്ച് നടപടി സ്വീകരിക്കാൻ ആവശ്യപ്പെട്ടു. കാസർകോട് ജില്ലയെ അലട്ടുന്ന എൻഡോസൾഫാൻ ദുരിതബാധിതരുടെ തീരാ ദുരിതങ്ങളുടെ നേർക്കാഴ്ചയാണ് അഞ്ജലിയുടെ ജീവിതം' - ചെയർപേഴ്സൺ പറഞ്ഞു. വനിതാ കമ്മീഷൻ ചെയർപേഴ്സൺ ആയി ചുമതലയേറ്റ പി സതീദേവിയുടെ ആദ്യ ജില്ലയിലേക്കുള്ള സന്ദർശനമായിരുന്നു ഇത്.


Keywords: Kasaragod, Kerala, News, Top-Headlines, Women, Endosulfan, Endosulfan-Victim, Vidya Nagar, Treatment, Child, Panchayath, Collectorate, Women's Commission visited home of an endosulfan distress victim.



< !- START disable copy paste -->

Post a Comment