Join Whatsapp Group. Join now!
Aster MIMS 10/10/2023

ഭര്‍തൃവീടിന് സമീപത്തെ കിണറ്റില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി; മൃതദേഹത്തില്‍ പൊള്ളലേറ്റതിന്റെ പാടുകള്‍; ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍, Kottayam,news,Top-Headlines,Dead body,Police,Family,Kerala,
കോട്ടയം: (www.kasargodvartha.com 17.11.2021) ഭര്‍തൃവീടിന് സമീപത്തെ ഉപയോഗശൂന്യമായ കിണറ്റില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. തോടനാല്‍ ഇലവനാല്‍ തൊടുകയില്‍ രാജേഷിന്റെ ഭാര്യ ദൃശ്യ (28)യെയാണ് ഭര്‍തൃവീടിന് സമീപത്തെ പുരയിടത്തിലെ ഉപയോഗശൂന്യമായ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച പുലര്‍ച്ചെയോടെയായിരുന്നു സംഭവം.

Woman found dead in well, Kottayam, News, Top-Headlines, Dead body, Police, Family, Kerala

അഗ്നിരക്ഷാസേന കിണറ്റില്‍ നിന്ന് പുറത്തെടുത്ത മൃതദേഹത്തില്‍ പൊള്ളലേറ്റതിന്റെ പാടുകളുണ്ടായിരുന്നു. തീ കൊളുത്തിയശേഷം കിണറ്റില്‍ ചാടിയതായിരിക്കുമെന്നാണ് പൊലീസ് നല്‍കുന്ന സൂചന. നാലു വര്‍ഷം മുന്‍പായിരുന്നു ദൃശ്യയുടെ വിവാഹം. ഇവര്‍ക്ക് കുട്ടികളില്ല.

സമൂഹമാധ്യമങ്ങള്‍ അമിതമായി ഉപയോഗിക്കുന്നതിനെ ഭര്‍തൃ വീട്ടുകാര്‍ ചോദ്യം ചെയ്തിരുന്നുവെന്ന് പറയപ്പെടുന്നു. ഇതേതുടര്‍ന്ന് ഏലപ്പാറ ചിന്നാര്‍ സ്വദേശിയായ ദൃശ്യ കഴിഞ്ഞയാഴ്ച സ്വന്തം വീട്ടില്‍ പോയിരുന്നു. തിരികെ വരുമ്പോള്‍ ബന്ധുക്കളെ കൂട്ടണമെന്ന് ഭര്‍തൃവീട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നതായി പൊലീസ് വ്യക്തമാക്കി. എന്നാല്‍, തിങ്കളാഴ്ച ദൃശ്യ തനിച്ചാണ് തിരിച്ചുവന്നത്. ഇതോടെ ഭര്‍തൃവീട്ടുകാര്‍ തന്നെ ദൃശ്യയുടെ കുടുംബാംഗങ്ങളെ വിളിച്ചു വരുത്തി. യുവതിയുടെ സോഷ്യല്‍മീഡിയ ഉപയോഗം കുടുംബാംഗങ്ങളുമായി സംസാരിക്കുകയും ചെയ്തു. തുടര്‍ന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് ഇവര്‍ ഇവിടെ നിന്ന് മടങ്ങിയത്.

ഇതിനിടെ അയല്‍വാസിക്ക് ശാരീരിക അസ്വസ്ഥത ഉണ്ടായതിനെത്തുടര്‍ന്ന് ഭര്‍തൃപിതാവ് അവിടെ പോയി. 2.30 ന് തിരികെ വന്നപ്പോഴാണ് യുവതിയെ കാണാനില്ലെന്ന് അറിയുന്നത്. തുടര്‍ന്ന് പൊലീസിന്റെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. അതേസമയം, ദൃശ്യ ആത്മഹത്യ ചെയ്തെന്ന് വിശ്വസിക്കുന്നില്ലെന്നും മരണത്തില്‍ ദുരൂഹത ഉണ്ടെന്നും സഹോദരന്‍ മണി ആരോപിച്ചു.

Keywords:  Woman found dead in well, Kottayam, News, Top-Headlines, Dead body, Police, Family, Kerala.

Post a Comment