Join Whatsapp Group. Join now!
Aster MIMS 10/10/2023

അതിർത്തിക്കടുത്ത 30 ഏകെർ സ്ഥലത്ത് വിജിലൻസ് റെയ്‌ഡ്‌; പ്രദേശത്ത് അനധികൃതവും വ്യാപകവുമായി കർണാടകയിലേക്ക് ഇരുമ്പയിര് കള്ളക്കടത്ത് നടന്നുവന്നതായി ഉദ്യോഗസ്ഥർ; ആറ് വാഹനങ്ങൾ പിടികൂടി

Vigilance raid on 30 acres of land near Karnataka border #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
മഞ്ചേശ്വരം: (www.kasargodvartha.com 19.11.2021) കർണാടക അതിർത്തിക്കടുത്ത 30 ഏകെർ സ്ഥലത്ത് വിജിലൻസ് റെയ്‌ഡ്‌. ഇവിടെ നിന്നും ആറ് വാഹനങ്ങൾ പിടികൂടി. മഞ്ചേശ്വരം താലൂക്കിൽപെട്ട ബായാർ വിലേജിലെ പതക്കലിലായിരുന്നു വിജിലൻസ് പരിശോധന. സ്ഥലത്ത് അനധികൃതവും വ്യാപകവുമായി ഇരുമ്പയിര് കള്ളക്കടത്തും ചെങ്കല്ല് കടത്തും നടന്നു വന്നതായി വിജിലൻസ് പറഞ്ഞു. യാതൊരു വിധ ലൈസൻസുമില്ലാതെ ജിയോളജി, റവന്യു വകുപ്പുകളുടെ കണ്ണുവെട്ടിച്ചാണ് കർണാടക ഭാഗത്തേക്ക് ഇരുമ്പയിര് കലർന്ന മണ്ണും ചെങ്കല്ലും കടത്തികൊണ്ടുപോയിരുന്നതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

  
Vigilance raid on 30 acres of land near Karnataka border



കാസർകോട് വിജിലൻസ് ഡിവൈഎസ്പി കെ വി വേണുഗോപാലൻ്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘമാണ് ആറ് വാഹനങ്ങൾ പിടികൂടിയത്. തുടർ നടപടികൾക്കായി മഞ്ചേശ്വരം പൊലീസ് സ്റ്റേഷനിലേക്ക് വാഹനങ്ങൾ കൈമാറി. കേരള - കർണാടക അതിർത്തിയിൽ നിന്നും വ്യാപകമായി ഇരുമ്പയിര് മണ്ണും ചെങ്കൻ കല്ലുകളും അതിർത്തിവഴി കർണാടകയിലേക്ക് കൊണ്ട് പോകുന്നു എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വിജിലൻസ് സംഘം മിന്നൽ പരിശോധന നടത്തിയത്.

വിജിലൻസ് സംഘത്തോടൊപ്പം ജിയോളജി വകുപ്പിലെ ഉദ്യോഗസ്ഥർ, തദ്ദേശ സ്വയംഭരണ അസിസ്റ്റന്റ് എൻജിനീയർ, എസ് ഐ മധു കെ വി, എസ് സി പി ഒ മാരായ രാജീവൻ, പ്രദീപ്, കൃഷ്ണൻ എന്നിവരും ഉണ്ടായിരുന്നു.

Keywords: Kerala, Manjeshwaram, News, Karnataka, Vehicles, Vigilance-raid, Bayar,  Vigilance raid on 30 acres of land near Karnataka border.< !- START disable copy paste -->

Post a Comment