Join Whatsapp Group. Join now!
Aster MIMS 10/10/2023

സബ് റെജിസ്ട്രാർ, ആധാരം എഴുത്ത് ഓഫീസുകളിൽ വിജിലൻസ് പരിശോധന; ക്രമക്കേടുകൾ കണ്ടെത്തി

Vigilance inspection at Sub Registrar offices, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (www.kasargodvartha.com 12.11.2021) സബ് റെജിസ്ട്രാർ, ആധാരം എഴുത്ത് ഓഫീസുകളിൽ വിജിലൻസ് സംഘം നടത്തിയ പരിശോധനയിൽ ക്രമക്കേടുകളും അപാകതകളും കണ്ടെത്തി. കാസർകോട്, രാജപുരം, മഞ്ചേശ്വരം സബ് റെജിസ്ട്രാർ ഓഫീസുകളിലാണ് ഡിവൈഎസ്പി കെ വി വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം പരിശോധന നടത്തിയത്. ഈ മൂന്ന് ഓഫീസുകളിൽ നിന്നായി പണം കണ്ടെത്താനായില്ലെങ്കിലും വ്യാപകമായ ക്രമക്കേടുകളും ന്യൂനതകളും കണ്ടെത്തിയതായി വിജിലൻസ് സംഘം അറിയിച്ചു.
   
News, Kerala, Kasaragod, Vigilance, Vigilance-raid, Office, Top-Headlines, Rajapuram, Manjeshwaram, Vigilance inspection at Sub Registrar offices.

വീടിന്റെ മതിപ്പു വിലയിൽ കുറവ് വരുത്തി റെജിസ്ട്രർ ചെയ്ത വകയിൽ സർകാരിലേക്കു ലഭിക്കേണ്ട ലക്ഷണക്കിനു രൂപ നഷ്ടം വരുത്തിയതായി കണ്ടെത്തിയെന്നും സബ് റെജിസ്ട്രാർ ആവശ്യമായ പരിശോധനകൾ നടത്താതെ എൻജിനീയർ, ആധാരം എഴുത്തുകാർ എന്നിവരുടെ സംഘം നിശ്ചയിക്കുന്ന തുകയ്ക്കാണു റെജിസ്റ്റർ ചെയ്യുന്നതെന്നും വിജിലൻസ് പറഞ്ഞു.

ഇതിനു പുറമേ റെജിസ്റ്റർ ചെയ്യുന്നതിനായി തയ്യാറാക്കുന്ന രേഖകൾക്കും മറ്റുമായി ആധാര എഴുത്തുകാർ ഈടാക്കുന്ന ഫീസിനു രസീത് നൽക്കുകയും ഇതു റെജിസ്ട്രാർക്കു നൽകുന്ന അപേക്ഷയോടൊപ്പം ഹാജരാക്കുകയും വേണം. എന്നാൽ ഇതൊന്നും പാലിക്കുന്നില്ലെന്നു കണ്ടെത്തിയിട്ടുണ്ടെന്നും ഓരോ റെജിസ്ട്രഷനും മിനിമം 1000 രൂപ എന്ന നിലയിൽ ജീവനക്കാർക്കു നൽകാനായി കൈക്കൂലി വാങ്ങുന്നതായി പരാതിയുണ്ടെങ്കിലും പരിശോധനയിൽ ഇവ കണ്ടെത്തിയില്ലെന്നും വിജിലൻസ് അധികൃതർ പറ‍ഞ്ഞു. സിഐമാരായ സിബി തോമസ്, കെ ഗോപകുമാർ എന്നിവരും പരിശോധനയ്ക്ക് നേതൃത്വം നൽകി.


Keywords: News, Kerala, Kasaragod, Vigilance, Vigilance-raid, Office, Top-Headlines, Rajapuram, Manjeshwaram, Vigilance inspection at Sub Registrar offices.
< !- START disable copy paste -->

Post a Comment