നഗരത്തിലെത്തുന്നവർക്ക് വാഹനം സുരക്ഷിതമായി പാർക് ചെയ്തുകൊണ്ട് നന്മമര ചോട്ടിൽ സജ്ജീകരിക്കുന്ന സൈകിളുകൾ എടുത്ത് നഗരത്തിലെ ആവശ്യങ്ങൾ നിർവഹിച്ച് വീണ്ടും സൈകിളുകൾ അവിടെത്തന്നെ പാർക് ചെയ്യുക എന്ന രീതിയിലുള്ള സംവിധാനമാണ് ഒരുക്കിയിട്ടുള്ളതെന്ന് ഇതിൻ്റെ പിന്നണി പ്രവർത്തകർ പറയുന്നു.
ആദ്യ ഘട്ടത്തിൽ നന്മമരം, പെഡലേഴ്സ് അംഗങ്ങൾക്ക് മാത്രമായിരിക്കും ഈ സംവിധാനം ഉപയോഗിക്കാൻ സാധിക്കുക. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ സമാനമായ സജ്ജീകരണം പെഡലേഴ്സ് കൂട്ടായ്മ ഘട്ടം ഘട്ടമായി സജ്ജീകരിച്ച് വരികയാണ്. ഈ നല്ല സംരഭത്തിന് വലിയ പിന്തുണയാണ് ലഭിക്കുന്നത്.
Keywords: Kanhangad, Kerala, News, Top-Headlines, Bicycle, Kasaragod, Variety eco-friendly concept in Kanhangad city.