ജാഥ നവംബര്‍ 22ന് രാവിലെ 10.30ന് കാസര്‍കോട് പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി ഉദ്ഘാടനം ചെയ്യും. 29ന് തിരുവനന്തപുരത്ത് സെക്രടറിയേറ്റിന് മുമ്പില്‍ നടക്കുന്ന സത്യാഗ്രഹ സമരം പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉദ്ഘാടനം ചെയ്യും. ആര്‍ ചന്ദ്രശേഖരന്‍, പാലോട് രവി, വി ജെ ജോസഫ്, തുടങ്ങി പ്രമുഖ നേതാക്കള്‍ സംബന്ധിക്കും.
സപ്ലൈകോ വഴി സബ്‌സിഡി സാധനങ്ങല്‍ നല്‍കുമ്പോള്‍ ഗ്രാന്റ് നല്‍കാന്‍ സര്‍കാര്‍ തയാറാകുന്നില്ലെന്ന് ആർ വിജയകുമാർ പറഞ്ഞു. കോടിക്കണക്കിന് രൂപ കുടിശിക ഇനത്തില്‍ സര്‍കാര്‍ നല്‍കാനുണ്ടെന്നിരിക്കെ ഈ വര്‍ഷം ഒരു രൂപ പോലും ബജറ്റില്‍ വകയിരുത്തിയിട്ടില്ല. ഇത് സപ്ലൈകോ എന്ന പൊതുമേഖലാ സ്ഥാപനത്തെ ഇല്ലാതാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Keywords: Kasaragod, Kerala, News, Press meet, Video, Supplyco, Employees, Thiruvananthapuram, President, Rally, Supplyco National Employees Association will held procession from Kasaragod to Thiruvananthapuram from November 22.
< !- START disable copy paste -->