Join Whatsapp Group. Join now!
Aster MIMS 10/10/2023

മിന്നലേറ്റ് കാലിന്റെ മുട്ടിന് താഴെ വെടിയുണ്ട കയറിയതിന് സമാനമായ രീതിയില്‍ ആഴത്തില്‍ ദ്വാരം; 17 കാരന് ഗുരുതര പരിക്ക്

Student injured in Lightning at Thiruvananthapuram#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

ആര്യനാട്(തിരുവനന്തപുരം): (www.kasargodvartha.com 30.11.2021) ശക്തമായ മിന്നലേറ്റ് വിദ്യാര്‍ഥിക്ക് ഗുരുതര പരിക്ക്. തേവിയാരുകുന്ന് അമ്പാടി ഭവനില്‍ അമ്പാടി(17)ക്കാണ് മിന്നലേറ്റത്. വലിയ ദ്വാരമാണ് 17 കാരന്റെ കാലിലുണ്ടായത്. ഗുരുതര പരിക്കേറ്റ വിദ്യാര്‍ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഞായറാഴ്ച വൈകുന്നേരം വീടിന്റെ മുന്നില്‍ നില്‍ക്കുമ്പോഴാണ് സംഭവം. മിന്നലേറ്റ് വലതുകാലിന്റെ മുട്ടിന് താഴെ വെടിയുണ്ട കയറിയതിന് സമാനമായ രീതിയില്‍ ആഴത്തില്‍ ദ്വാരം വീഴുകയും മുറിവിന് ചുറ്റും പൊള്ളുകയും ചെയ്തു. ഉടന്‍ മെഡികല്‍ കോളജ് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി വിതുര ആശുപത്രിയിലേക്ക് മാറ്റി. 

News, Top-Headlines, Thiruvananthapuram, State, Lightning, Injured, Hospital, Treatment, Student, Student injured in Lightning at Thiruvananthapuram

ആര്യനാട് ഗവണ്‍മെന്റ് ഐ ടി ഐ വിദ്യാര്‍ഥിയാണ് അമ്പാടി. എസ് ബിനു-കെപി അനിത ദമ്പതികളുടെ മകനാണ്. ഇടിമിന്നലില്‍ ഇത്തരത്തില്‍ മുറിവേല്‍ക്കുന്നത് അപൂര്‍വ സംഭവമാണെന്ന് വിദഗ്ധര്‍ പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ദുരന്തനിവാരണ വകുപ്പ് അധികൃതര്‍ വ്യക്തമാക്കി.

Keywords: News, Top-Headlines, Thiruvananthapuram, State, Lightning, Injured, Hospital, Treatment, Student, Student injured in Lightning at Thiruvananthapuram

Post a Comment