city-gold-ad-for-blogger

കെ എസ് ആർ ടി സി ബസിന്റെ വാതിലിൽ കുടുങ്ങി വിദ്യാർഥിനിയുടെ കൈവിരൽ ഒടിഞ്ഞു

നീലേശ്വരം: (www.kasargodvartha.com 02.11.2021) കെ എസ് ആർ ടി സി ബസിന്റെ വാതിലിൽ കുടുങ്ങി വിദ്യാർഥിനിയുടെ കൈവിരൽ ഒടിഞ്ഞു. ബങ്കളം മുങ്ങത്തെ ഓടോറിക്ഷ ഡ്രൈവർ ബാബുവിന്റെ മകൾ നന്ദന (19) യുടെ കൈവിരലാണ് ഒടിഞ്ഞത്. തിങ്കളാഴ്ച വൈകുന്നേരം കോളജ് വിട്ട് വീട്ടിലേക്ക് പോകുമ്പോഴായിരുന്നു സംഭവം.
        
കെ എസ് ആർ ടി സി ബസിന്റെ വാതിലിൽ കുടുങ്ങി വിദ്യാർഥിനിയുടെ കൈവിരൽ ഒടിഞ്ഞു

നീലേശ്വരത്തു നിന്നും ബങ്കളം വഴി ചീമേനിയിലേക്കുളള ബസിൽ യാത്രക്കാരിയായിരുന്ന വിദ്യാർഥിനി, മുങ്ങത്തെ സ്റ്റോപിൽ ബസ് നിർത്താത്തതിനെ തുടർന്ന് സ്വയം ബെലടിച്ച് ബസ് നിർത്തിപ്പിക്കുകയായിരുന്നു.

സ്റ്റോപിൽ നിന്നും മാറി റോഡരികിൽ കാടുപിടിച്ച സ്ഥലത്താണ് ബസ് നിർത്തിയതെന്നാണ് വിവരം. ബസിറങ്ങി ഡോർ അടക്കുമ്പോൾ വിരൽ വാതിലിൽ കുടുങ്ങുകയായിരുന്നു. പരിക്കേറ്റ നന്ദനയെ ജില്ലാ ആശുപ്രതിയിൽ പ്രവേശിപ്പിച്ചു.


Keywords: News, Kerala, Kasaragod, Nileshwaram, KSRTC-bus, KSRTC, Student, Girl, Top-Headlines, Injured, School, Student injured after finger caught in the door of bus.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia