Join Whatsapp Group. Join now!
Aster MIMS 10/10/2023

'അമ്മ സുഖമായിരിക്കുന്നു, എല്ലാവരുടെയും സ്‌നേഹത്തിനും പ്രാര്‍ത്ഥനകള്‍ക്കും നന്ദി'; കെപിഎസി ലളിതയുടെ മകന്‍ സിദ്ധാര്‍ത്ഥ്

കെപിഎസി ലളിതയുടെ ആരോഗ്യ നിലയില്‍ പുരോഗതി Thrissur, News, Kerala, Top-Headlines, Cinema, Entertainment, Hospital, KPAC Lalitha, Actress, Siddharth

തൃശൂര്‍:  (www.kasargodvartha.com 09.11.2021) കെപിഎസി ലളിതയുടെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്നും സുഖം പ്രാപിക്കുന്നതായും മകനും സംവിധായകനുമായ സിദ്ധാര്‍ത്ഥ് ഭരതന്‍. ഫെയ്‌സ്ബുകിലൂടെയാണ് സിദ്ധാര്‍ത്ഥ് ഇക്കാര്യം അറിയിച്ചത്. 'അമ്മ സുഖമായിരിക്കുന്നു, സുഖം പ്രാപിച്ചുവരുന്നു. പേടിക്കേണ്ട കാര്യമില്ല. എല്ലാവരുടെയും സ്‌നേഹത്തിനും പ്രാര്‍ത്ഥനകള്‍ക്കും നന്ദി' സിദ്ധാര്‍ത്ഥ് ഫെയ്‌സ്ബുകില്‍ കുറിച്ചു. 

കരള്‍ സംബന്ധമായ അസുഖങ്ങള്‍ മൂലം ആരോഗ്യസ്ഥിതി വഷളായതിനെ തുടര്‍ന്ന് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കെപിഎസി ലളിതയെ തിങ്കളാഴ്ച കൊച്ചിയിലെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. കരള്‍രോഗവുമായി ബന്ധപ്പെട്ടാണ് ചികിത്സ തേടുന്നത്. 

Thrissur, News, Kerala, Top-Headlines, Cinema, Entertainment, Hospital, KPAC Lalitha, Actress, Siddharth, Son Siddharth says KPAC Lalitha's health is improving

കരള്‍മാറ്റ ശസ്ത്രക്രിയയാണ് അടിയന്തിരമായി നിര്‍ദേശിച്ചിരിക്കുന്നത്. എന്നാല്‍ പ്രായവും ആരോഗ്യവും പരിഗണിച്ച് ഡോക്ടര്‍മാര്‍ ഇതിന് തയാറായിട്ടില്ല. പ്രമേഹമടക്കമുള്ള പല രോഗങ്ങളും കെപിഎസി ലളിതയെ അലട്ടിയിരുന്നു. കുറച്ചു കാലമായി ചില ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നുവെങ്കിലും അഭിനയത്തില്‍ സജീവമായിരുന്നു. 

Keywords: Thrissur, News, Kerala, Top-Headlines, Cinema, Entertainment, Hospital, KPAC Lalitha, Actress, Siddharth, Son Siddharth says KPAC Lalitha's health is improving

Post a Comment