Join Whatsapp Group. Join now!
Aster MIMS 10/10/2023

ദേശീയ പാതയിൽ വിവാഹ സംഘം സഞ്ചരിച്ച ബസും ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങിയവർ സഞ്ചരിച്ച ട്രാവലറും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്; ഏതാനും പേരുടെ നില ഗുരുതരം; ഏറെ നേരം ഗതാഗതം സ്തംഭിച്ചു

#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾSeveral people injured when bus collided with traveler
പെരിയ: (www.kasargodvartha.com 21.11.2021) ദേശീയപാതയിൽ ചാലിങ്കാലിൽ വിവാഹ സംഘം സഞ്ചരിച്ച ബസും ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്നവർ സഞ്ചരിച്ച ട്രാവലറും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്കേറ്റു. ഇവരിൽ ഏതാനും പേരുടെ നില ഗുരുതരമാണ്. ഗുരുതരമായി പരിക്കേറ്റ മൂന്ന് പേരെ പരിയാരത്തെ കണ്ണൂർ മെഡികൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Kasaragod, News, Top-Headlines, Accident, Bus, Travlling, Wedding, Injured, Police, Road, Traffic-block, Periya, Several people injured when bus collided with traveler.


ഞായറാഴ്ച വൈകീട്ടാണ് അപകടം നടന്നത്. കൊല്ലൂർ ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന തൃശൂർ സ്വദേശികളാണ് ട്രാവലറിൽ ഉണ്ടായിരുന്നത്. കാഞ്ഞങ്ങാട് നിന്നും മുള്ളേരിയയിലേക്ക് പോവുകയായിരുന്ന വിവാഹ സംഘമാണ് ടൂറിസ്റ്റ് ബസിൽ ഉണ്ടായിരുന്നത്.

ട്രാവലർ ഡ്രൈവറെയും ഇതിലെ യാത്രക്കാരായ രണ്ടു പേരെയുമാണ് മെഡികൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്. പരിക്കേറ്റ മറ്റുളളവരെ കാഞ്ഞങ്ങാട്ടെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അപകടവിവരമറിഞ്ഞ് അമ്പലത്തറ പൊലീസ് സ്ഥലത്തെത്തിയാണ് ഗതാഗത സ്തംഭനം പരിഹരിച്ചത്.

Keywords: Kasaragod, News, Top-Headlines, Accident, Bus, Travlling, Wedding, Injured, Police, Road, Traffic-block, Periya, Several people injured when bus collided with traveler.

Post a Comment