ബേക്കല്‍ പൊലീസ് സ്‌റ്റേഷൻ പരിധിയിലാണ് സംഭവം. ഇടുക്കി ജില്ലക്കാരനും ബേക്കല്‍ പൊലീസ് സ്‌റ്റേഷൻ പരിധിയിൽ വാടക ക്വാർടേഴ്സിൽ താമസിച്ച് കള്ള് ചെത്ത് തൊഴിലെടുക്കുകയും ചെയ്യുന്ന യുവാവിന്റെ ഭാര്യയാണ് സുഹൃത്തായ പാലക്കാട് സ്വദേശിക്കൊപ്പം ഒളിച്ചോടിയത്. ചെത്ത് തൊഴിലാളിയായ ഇവർ കുടുംബസമേതം ഒരേ ക്വാർടേഴ്സിലാണ് താമസം.
ചൊവ്വാഴ്ചയാണ് യുവാവിന്റെ ഭാര്യയും സുഹൃത്തും ഒളിച്ചോടിയത്. പതിമൂന്നും പതിനാലും വയസുള്ള രണ്ട് മക്കളേയും കൂട്ടിയാണ് യുവതി വീടുവിട്ടത്.
യുവാവിന്റെ ആദ്യ ഭാര്യ സുഹൃത്തായ ഓടോറിക്ഷ ഡ്രൈവർക്കൊപ്പമാണ് വർഷങ്ങൾക്ക് മുമ്പ് ഒളിച്ചോടിയത്. ഈ ബന്ധത്തിലും രണ്ടുമക്കളുണ്ട്. ആദ്യ ഭാര്യ ഒളിച്ചോടിയ ശേഷമാണ് ഭാര്യയുടെ അനുജത്തിയെ കെട്ടിയത്. ഭാര്യയെ കാണാനില്ലെന്ന യുവാവിന്റെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Keywords: Kerela, Kasaragod, News, Kanhangad, Friend, wife, Police, Idukki, Second wife also elope after first wife.
< !- START disable copy paste -->