Join Whatsapp Group. Join now!
Aster MIMS 10/10/2023

'പാല്‍ നല്‍കണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ അത് പാവപ്പെട്ട കുഞ്ഞുങ്ങള്‍ക്ക് നല്‍കൂ'; പോസ്‌റ്റെറിലെ പാലഭിഷേകത്തിനെതിരെ സല്‍മാന്‍ ഖാന്‍

സിനിമ പോസ്‌റ്റെറുകളില്‍ പാലഭിഷേകം നടത്തുന്നതില്‍ നിന്ന് ആരാധകരെ Mumbai, News, National, Top-Headlines, Cinema, Entertainment, Actor, Salman Khan

മുംബൈ: (www.kasargodvartha.com 29.11.2021) സിനിമ പോസ്‌റ്റെറുകളില്‍ പാലഭിഷേകം നടത്തുന്നതില്‍ നിന്ന് ആരാധകരെ വിലക്കി ബോളിവുഡിന്റെ പ്രിയതാരം സല്‍മാന്‍ ഖാന്‍. ഏറെ നാളുകള്‍ക്ക് ശേഷം തീയേറ്ററിലെത്തിയ സല്‍മാന്റെ ഏറ്റവും പുതിയ ചിത്രമായ 'ആന്റിം: ദ ഫൈനല്‍ ട്രൂതി'ന്റെ പോസ്‌റ്റെറില്‍ ആരാധകര്‍ പാല്‍ ഒഴിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചാണ് താരം അഭ്യര്‍ഥന നടത്തിയത്. 

'ശുദ്ധജലം പോലും ലഭിക്കാതെ ഒട്ടേറെ പേര്‍ ദുരിതം അനുഭവിക്കുമ്പോള്‍ നിങ്ങള്‍ ഫ്ളക്സില്‍ പാലൊഴിച്ച് പാഴാക്കുകയാണ്. പാല്‍ നല്‍കണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അത് പാവപ്പെട്ട കുഞ്ഞുങ്ങള്‍ക്ക് നല്‍കണമെന്ന് ഞാന്‍ എന്റെ ആരാധകരോട് അഭ്യര്‍ഥിക്കുന്നു'- എന്ന് സല്‍മാന്‍ ഖാന്‍ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു. 

Mumbai, News, National, Top-Headlines, Cinema, Entertainment, Actor, Salman Khan, Salman Khan urges fans not to waste milk on his posters

താരത്തിന്റെ പുതിയ ചിത്രത്തിന് വന്‍വരവേല്‍പ്പാണ് ആരാധകര്‍ നല്‍കുന്നത്. വിജയകരമായി ചിത്രത്തിന്റെ പ്രദര്‍ശനം തുടരുമ്പോഴും ആരാധാകരുടെ ആഘോഷം കൈവിട്ടുപോകുന്നത് തടയാന്‍ നിരന്തരം ഇടപെടലിലാണ് താരം. 

Keywords: Mumbai, News, National, Top-Headlines, Cinema, Entertainment, Actor, Salman Khan, Salman Khan urges fans not to waste milk on his posters

Post a Comment