Join Whatsapp Group. Join now!
Aster MIMS 10/10/2023

11 വര്‍ഷത്തെ പ്രണയസാഫല്യം; രാജ്കുമാര്‍ റാവുവും പത്രലേഖയും വിവാഹിതരായി

11 വര്‍ഷത്തെ പ്രണയത്തിന് ശേഷം ബോളിവുഡ് താരം രാജ്കുമാര്‍ റാവുവും നടി Mumbai, News, National, Top-Headlines, Cinema, Entertainment, Actor, Marriage

മുംബൈ: (www.kasargodvartha.com 16.11.2021) 11 വര്‍ഷത്തെ പ്രണയത്തിന് ശേഷം ബോളിവുഡ് താരം രാജ്കുമാര്‍ റാവുവും നടി പത്രലേഖയും വിവാഹിതരായി. ചണ്ഡീഗഡില്‍ നടന്ന ചടങ്ങിലായിരുന്നു വിവാഹം. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്.

Mumbai, News, National, Top-Headlines, Cinema, Entertainment, Actor, Marriage, Rajkumar Rao and Patralekha get married

'ഒടുവില്‍ 11 വര്‍ഷത്തെ പ്രണയത്തിനും സൗഹൃദത്തിനും ശേഷം ഞങ്ങള്‍ വിവാഹിതരായി. എന്റെ ആത്മസുഹൃത്ത്, എന്റെ ഉറ്റ സുഹൃത്ത്, എന്റെ കുടുംബം. നിങ്ങളുടെ ഭര്‍ത്താവ് എന്ന് വിളിക്കപ്പെടുന്നതിനേക്കാള്‍ വലിയ സന്തോഷം ഇന്ന് എനിക്കില്ല പത്രലേഖ. ഇന്നും എന്നും' എന്നാണ് രാജ്കുമാര്‍ റാവു സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.


ഹന്‍സല്‍ മേഹ്ത ചിത്രം സിറ്റി ലൈറ്റ്‌സില്‍ രാജ്കുമാര്‍ റാവുവും പത്രലേഖയും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. ലൗ ഗെയിംസ്, ബദ്നാം, ഗലി, നാനു കി ജാനു എന്നീ ചിത്രങ്ങളിലും പത്രലേഖ അഭിനയിച്ചിട്ടുണ്ട്. ലവ്, സെക്സ് ഓര്‍ ദോഖ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ രാജ്കുമാര്‍ റാവോ 2013 ല്‍ പുറത്തിറങ്ങിയ കായ് പോ ചെ എന്ന സിനിമയിലൂടെ പ്രേക്ഷക ശ്രദ്ധ നേടി.

Keywords: Mumbai, News, National, Top-Headlines, Cinema, Entertainment, Actor, Marriage, Rajkumar Rao and Patralekha get married

Post a Comment