city-gold-ad-for-blogger

സംസ്ഥാനത്ത് മഴ തുടരും; 7 ജില്ലകളില്‍ ബുധനാഴ്ച വരെ യെലോ അലേര്‍ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം:  (www.kasargodvartha.com 08.11.2021) മഴ തുടരുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് എഴ് ജില്ലകളില്‍ യെലോ അലേര്‍ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ബുധനാഴ്ച വരെയാണ് യെലോ അലേര്‍ട് പ്രഖ്യാപിച്ചത്. വ്യാഴാഴ്ച വരെ ഇടിമിലോടുകൂടിയ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. 

വ്യാഴാഴ്ച 11 ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പുണ്ട്. ഇടിമിന്നലിനൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും കടല്‍ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ട്. മീന്‍പിടിത്തക്കാരും തീരദേശവാസികളും ജാഗ്രത പാലിക്കണം. കേരള കര്‍ണാടക തീരങ്ങളില്‍ നിലവില്‍ മത്സ്യബന്ധനത്തിന് വിലക്കില്ല.

സംസ്ഥാനത്ത് മഴ തുടരും; 7 ജില്ലകളില്‍ ബുധനാഴ്ച വരെ യെലോ അലേര്‍ട് പ്രഖ്യാപിച്ചു

ബംഗാള്‍ ഉള്‍ക്കടലിലെ ചക്രവാതച്ചുഴി ന്യൂനമര്‍ദമായി മാറുന്നതോടെയാണ് സംസ്ഥാനത്ത് മഴ കനക്കാന്‍ കാരണം. തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ സുമാത്ര തീരത്തായാണ് ന്യൂനമര്‍ദം രൂപപ്പെടുന്നത്. അതേസമയം തമിഴ്നാട്ടില്‍ കനത്ത മഴ തുടരുകയാണ്. ചെന്നൈ ഉള്‍പ്പെടെ നാല് ജില്ലകളിലെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങള്‍ പലതും വെള്ളത്തിലാണ്. 

Keywords: Thiruvananthapuram, News, Kerala, Rain, ALERT, Top-Headlines, Rains will continue in Kerala; Yellow alert declared in 7 districts

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia