Join Whatsapp Group. Join now!
Aster MIMS 10/10/2023

പാചകവാതക വില കുറയ്ക്കാന്‍ തയാറായില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭമെന്ന് രാഹുല്‍ ഗാന്ധി

കേന്ദ്രസര്‍കാര്‍ പാചകവാതക വില കുറയ്ക്കാന്‍ തയാറായില്ലെങ്കില്‍ New Delhi, News, National, Top-Headlines, Rahul_Gandhi, Congress, Politics

ന്യൂഡെല്‍ഹി:  (www.kasargodvartha.com 07.11.2021)  കേന്ദ്രസര്‍കാര്‍ പാചകവാതക വില കുറയ്ക്കാന്‍ തയാറായില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാഷ്ട്രീയ താല്‍പര്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഇന്ധനവില കുറച്ചതെന്ന് വ്യക്തമായെന്നും അദ്ദേഹം പറഞ്ഞു. പാചകവാത വില വര്‍ധവില്‍ കേന്ദ്ര സര്‍കാരിനെതിരെയുള്ള പ്രതിഷേധം 'പ്രൈസ് ഹൈക്' എന്ന ഹാഷ്ടാഗോടെ ട്വിറ്ററില്‍ രാഹുല്‍ഗാന്ധി രേഖപ്പെടുത്തിയിരുന്നു. 

വില വര്‍ധനവ് മൂലം സര്‍കാരിന്റെ വികസന പ്രസംഗങ്ങള്‍ക്കപ്പുറത്ത് ലക്ഷക്കണക്കിന് കുടുംബങ്ങള്‍ അടുപ്പുകള്‍ ഉപയോഗിക്കാന്‍ നിര്‍ബന്ധിതരായെന്നും രാഹുല്‍ഗാന്ധി അഭിപ്രായപ്പെട്ടു. അതേസമയം ഇന്ധന വില വര്‍ധനയില്‍ ദേശീയ നേതൃത്വത്തെ പ്രതിരോധത്തിലാക്കി കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍. സംസ്ഥാനങ്ങളെ നികുതി കുറയ്ക്കാന്‍ നിര്‍ബന്ധിക്കരുതെന്ന് രാജസ്ഥാന്‍, ഛത്തീസ്ഗഡ് മുഖ്യമന്ത്രിമാര്‍ ആവശ്യപ്പെട്ടു. സംസ്ഥാന നികുതികള്‍ കുറച്ചാല്‍ വികസന ക്ഷേമ പദ്ധതികളെ അത് ബാധിക്കുമെന്നും ഭരണവിരുദ്ധവികാരത്തിന് കാരണമാകുമെന്നും മുഖ്യമന്ത്രിമാര്‍ പറഞ്ഞു. 

New Delhi, News, National, Top-Headlines, Rahul_Gandhi, Congress, Politics, Rahul Gandhi Slams Over Gas Price Hike

Keywords: New Delhi, News, National, Top-Headlines, Rahul_Gandhi, Congress, Politics, Rahul Gandhi Slams Over Gas Price Hike 

Post a Comment