Join Whatsapp Group. Join now!
Aster MIMS 10/10/2023

സിറ്റി ബസുകളില്‍ ഇനി മുതല്‍ മുഴുവന്‍ സീറ്റുകളിലും യാത്രക്കാര്‍ക്ക് അനുമതി നല്‍കി സഊദി

സിറ്റി ബസുകളില്‍ ഇനി മുതല്‍ മുഴുവന്‍ സീറ്റുകളിലും യാത്രക്കാര്‍ക്ക് അനുമതി Riyadh, News, Gulf, World, Top-Headlines, Bus, COVID-19, Mask

റിയാദ്: (www.kasargodvartha.com 14.11.2021) സിറ്റി ബസുകളില്‍ ഇനി മുതല്‍ മുഴുവന്‍ സീറ്റുകളിലും യാത്രക്കാര്‍ക്ക് അനുമതി നല്‍കി സഊദി അറേബ്യ. അതേസമയം യാത്രക്കാര്‍ സഊദി ആരോഗ്യ മന്ത്രാലയം അംഗീകരിച്ച കോവിഡ് വാക്‌സിന്‍ ഡോസുകള്‍ പൂര്‍ണമായി സ്വീകരിച്ചവരായിരിക്കണം. പൊതുഗതാഗത അതോരിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. 

യാത്ര ചെയ്യുന്നവര്‍ യാത്രയില്‍ ഉടനീളം മാസ്‌ക് ധരിക്കണം, കൈകള്‍ അണുവിമുക്തമാക്കുന്നത് ഉള്‍പെടെയുള്ള കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുകയും വേണമെന്നും നിബന്ധനയുണ്ട്. രാജ്യത്തെ സ്‌കൂള്‍ ബസുകള്‍, ഹജ്ജ്, ഉംറ, ടൂറിസ്റ്റ് ബസുകള്‍, ഫെസ്റ്റിവലുകളും പരിപാടികളും സമ്മേളനങ്ങളും സംഘടിപ്പിക്കുന്ന വകുപ്പുകള്‍ക്ക് കീഴിലുള്ള ബസുകള്‍ എന്നിങ്ങനെ നഗര സര്‍വീസുകള്‍ നടത്തുന്ന എല്ലാ ബസുകള്‍ക്കും പുതിയ ഇളവ് ബാധകമാണെന്നും പൊതു ഗതാഗത അതോരിറ്റി അറിയിച്ചു.

Riyadh, News, Gulf, World, Top-Headlines, Bus, COVID-19, Mask, Public Transport Authority allows use of Full seats capacity of Buses

അതേസമയം സഊദിയില്‍ കഴിഞ്ഞ ദിവസം 45 പേര്‍ക്ക് കൂടി കോവിഡ് റിപോര്‍ട് ചെയ്തു. കോവിഡ് ബാധിതരില്‍ 41 പേര്‍ സുഖം പ്രാപിച്ചു ചികിത്സയില്‍ കഴിഞ്ഞവരില്‍ ഒരാള്‍ മരിച്ചു. രാജ്യത്ത് ആകെ റിപോര്‍ട് ചെയ്ത രോഗ ബാധിതരുടെ എണ്ണം 5,49,192 ആയി. ഇതില്‍ 5,37,201 പേരും സുഖം പ്രാപിച്ചു. ആകെ 8,811 പേരാണ് കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയത്.

Keywords: Riyadh, News, Gulf, World, Top-Headlines, Bus, COVID-19, Mask, Public Transport Authority allows use of Full seats capacity of Buses

Post a Comment