city-gold-ad-for-blogger

എസ് വൈ എസ് സാന്ത്വനത്തിന്റെ ഇടപെടല്‍; വര്‍ഷങ്ങളായി തെരുവില്‍ കഴിഞ്ഞിരുന്ന പ്രേമചന്ദ്രന് മുഹിമ്മാത് തണലൊരുക്കും

കാസർകോട്: (www.kasargodvartha.com 23.11.2021) വര്‍ഷങ്ങളായി തെരുവില്‍ കഴിഞ്ഞിരുന്ന പ്രേമചന്ദ്രന് മുഹിമ്മാത് സേഫ് ഹോം തണലൊരുക്കും. കാസർകോട് പുതിയ ബസ് സ്റ്റാന്‍ഡില്‍ കഴിയവേ അസുഖ ബാധിതനായ അദ്ദേഹത്തെ പൊലീസ് ജനറല്‍ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
                                       
എസ് വൈ എസ് സാന്ത്വനത്തിന്റെ ഇടപെടല്‍; വര്‍ഷങ്ങളായി തെരുവില്‍ കഴിഞ്ഞിരുന്ന പ്രേമചന്ദ്രന് മുഹിമ്മാത് തണലൊരുക്കും

കാസർകോട് സോണ്‍ സാന്ത്വനം സെക്രടറി സിറാജ് കോട്ടക്കുന്നിന്റെ നേതൃത്വത്തില്‍ ആശുപത്രി സന്ദര്‍ശിച്ച് ആവശ്യമായ സഹായങ്ങള്‍ ചെയ്തു. ജനമൈത്രി പൊലീസുമായി ബന്ധപ്പെട്ട് സന്നദ്ധത അറിയിച്ചത് പ്രകാരം മുഹിമ്മാത് സേഫ് ഹോം ഭാരവാഹികളെ അറിയിക്കുകയും സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ഔദ്യോഗികമായി ഏറ്റെടുക്കാന്‍ അഭ്യർഥിക്കുകയും ചെയ്തു. ഉടനെ മുഹിമ്മാത് അധികൃതരും എസ് വൈ എസ് സാന്ത്വനം പ്രവര്‍ത്തകരും ആശുപത്രിയില്‍ എത്തി പ്രേമചന്ദ്രനെ ഏറ്റെടുക്കുകയും മുഹിമ്മാത് സേഫ് ഹോമിന് കീഴില്‍ സൗകര്യം ഒരുക്കുകയായിരുന്നു.

സയ്യിദ് ഹാമിദ് അന്‍വര്‍ തങ്ങള്‍, മുഹമ്മദ് കുഞ്ഞി ഉളുവാര്‍, സിറാജ് കോട്ടക്കുന്ന്, എ ആര്‍ മുട്ടത്തൊടി, നാസര്‍ ചേരൂര്‍, ഇര്‍ഫാദ് മായിപ്പാടി, ഫാറൂഖ് ബള്ളൂര്‍ തുടങ്ങിയവര്‍ ആശുപത്രിയില്‍ എത്തി പ്രേമചന്ദ്രനെ സ്വീകരിച്ചു. കഴിഞ്ഞ ദിവസമാണ് 80 വയസുകാരനായ മുഹമ്മദിനും മുഹിമ്മാത് സേഫ് ഹോം തണലൊരുക്കിയത്. ഈ മാസം ആദ്യം പ്രവത്തനമാരംഭിച്ച മുഹിമ്മാത് സേഫ് ഹോമിൽ അഭയമില്ലാത്ത 19 പേർ അന്തേവാസികളായിട്ടുണ്ട്.


Keywords:  News, Kasaragod, Muhimmath, Busstand, Police, General-hospital, Hospital, Secretary, Police-officer, SYS, Premachandran, Premachandran to Muhimmath Safe Home.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia