യഥാസമയം കോടതിയിൽ ഹാജരാകാത്തതിനെ തുടർന്ന് ഗൃഹനാഥന് വാറന്റ് ആവുകയും ബദിയടുക്ക പൊലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിൽ എത്തിക്കുകയും ചെയ്തിരുന്നു. തുടർന്ന് കോടതിയിൽ ഹാജരാക്കാനായി കൊണ്ട് പോകാൻ നേരമാണ് ഇദ്ദേഹം എസ് ഐ യോട് സംസാരിക്കാനായി അനുവാദം തരണമെന്ന അപേക്ഷ മുന്നോട്ട് വെച്ചത്. എസ് ഐ വിനോദ്കുമാറിനോട് തൻ്റെ ജീവിതാവസ്ഥ വിവരിക്കുകയും ചെയ്തു.
തനിക്ക് വാഹനാപകടത്തിൽ പരിക്കേറ്റത് കൊണ്ട് ജോലിക്ക് പോകാൻ സാധിക്കാത്ത അവസ്ഥയുണ്ടായതായും, കാലിന് അസുഖ ബാധിതയായ ഭാര്യയും, അപസ്മാര രോഗിയായ മൂത്ത കുട്ടി അടക്കം നാല് പിഞ്ച് മക്കളുമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. താമസിക്കുന്ന വാടകമുറിക്ക് മാസംതോറും നൽകേണ്ട വാടക പോലും നൽകാനുള്ള സാമ്പത്തിക ശേഷിയില്ലാത്ത അവസ്ഥയിൽ ആണെന്നും നിവൃത്തി കേട് കൊണ്ടാണ് കോടതിയിൽ ഹാജരാകാൻ പോലും പറ്റാതെ വാറന്റ് ആകുന്ന അവസ്ഥ ഉണ്ടായതെന്നും ഗൃഹനാഥൻ കൂട്ടിച്ചേർത്തു.
തുടർന്ന് കോടതിയിൽ അടക്കാനുള്ള പണം തികയാതെ വന്നപ്പോൾ കൂടെ പോയ പൊലീസുകാർ തന്നെ കയ്യിൽ നിന്ന് പണമെടുത്ത് നൽകി തുണയാകുകയായിരുന്നു. പിന്നീട് ജനമൈത്രി പ്രവർത്തകരെ വിട്ട് ഇദ്ദേഹത്തിൻ്റെ അവസ്ഥ മനസിലാക്കുകയും, നിജസ്ഥിതി ബോധ്യപ്പെട്ടതിൻ്റെ അടിസ്ഥാനത്തിൽ
തീർത്തും പ്രതിസന്ധി ഘട്ടത്തിലുള്ള ഇദ്ദേഹത്തിന്റെ വാടക റൂമിലെത്തി ഭക്ഷണ സാധനങ്ങൾ അടങ്ങിയ കിറ്റ് ബദിയടുക്ക എസ് ഐ വിനോദ്കുമാർ കൈമാറുകയും ചെയ്തു.
തുടർന്നും സഹായ സഹകരണങ്ങൾ ഉറപ്പ് നൽകിയാണ് പൊലീസ് മടങ്ങിയത്. ബീറ്റ് ഓഫീസർമാരായ അനൂപ്, മഹേഷ്, രാജേഷ്, സാമുഹ്യ പ്രവർത്തകൻ സ്വാദിഖ് കൊല്ലങ്കാന, സന്തോഷ് ക്രസ്റ്റ, റിയാസ് മാന്യ എന്നിവർ ഒപ്പമുണ്ടായിരുന്നു.
Keywords: News, Kerala, Kasaragod, Badiyadukka, Top-Headlines, Police, Family, Help, Helping hands, Accuse, Police-station, Custody, Court, Police help family by delivering essential items.
< !- START disable copy paste -->