Join Whatsapp Group. Join now!
Aster MIMS 10/10/2023

പത്മശ്രീ ഹാജബ്ബക്ക് ഊഷ്മള വരവേൽപ്പ്; തന്റെ സ്കൂൾ, കോളജായി ഉയർത്താൻ ആവശ്യം

Padma Shri Harekala Hajabba gets warm welcome in Mangalore#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
സൂപ്പി വാണിമേൽ

മംഗ്ളുറു: (www.kasargodvartha.com 09.11.2021) രാഷ്ട്രപതി രാംനാഥ് കോവിന്ദിൽ നിന്ന് തിങ്കളാഴ്ച ഡൽഹിയിൽ പത്മശ്രീ പുരസ്കാരം ഏറ്റുവാങ്ങി തിരിച്ചെത്തിയ ഹരേക്കള ഹാജബ്ബക്ക് ചൊവ്വാഴ്ച മംഗ്ളൂറിൽ ഊഷ്മള വരവേൽപ്പ്. മംഗ്ളുറു രാജ്യാന്തര വിമാനത്താവളത്തിൽ ഇറങ്ങിയ ഹാജബ്ബയെ നാനാതുറകളിലെ പ്രമുഖർ പൂമാലകളും പൂച്ചെണ്ടുകളുമായി വരവേറ്റു.

Mangalore, Karnataka, News, President, Award, Airport, Police, District Collector, School, Family, Padma Shri Harekala Hajabba gets warm welcome in Mangalore.

സംസ്ഥാന വിശിഷ്ടാതിഥി പരിഗണനയോടെ അദ്ദേഹത്തെ സ്വീകരിച്ച് ആനയിക്കാൻ ഉദ്യോഗസ്ഥർ വിമാനത്താവളത്തിൽ കാറുമായി എത്തിയിരുന്നു. പൊലീസ് അകമ്പടിയോടെ മംഗ്ളുറു കലക്ടറേറ്റിൽ ഇറങ്ങിയ പത്മശ്രീ ഹാജബ്ബയെ, ഡെപ്യൂടി കമീഷനർ ഡോ. കെ വി രാജേന്ദ്രയും സംഘവും സ്വീകരിച്ചു. ഡി സിയുടെ ചേംബറിൽ ഹാജബ്ബയെ ഡെപ്യൂടി കമീഷനർ കർണാടകയുടെ പൈതൃക രീതിയിൽ കിരീടം ചാർത്തിയും താലത്തിൽ പൂക്കളും പഴങ്ങളും സമർപിച്ചും പൊന്നാടയണിയിച്ച് ആദരിച്ചു.

Mangalore, Karnataka, News, President, Award, Airport, Police, District Collector, School, Family, Padma Shri Harekala Hajabba gets warm welcome in Mangalore.

പത്മശ്രീ പുരസ്കാരം സാധാരണക്കാരിൽ സാധാരണക്കാരന് നരേന്ദ്ര മോദി സർകാർ നൽകിയ വലിയ അംഗീകാരമാണെന്ന് ആദരവിനുള്ള നന്ദി പ്രകാശനത്തിൽ ഹാജബ്ബ പറഞ്ഞു. 'ഡൽഹിയിൽ രാഷ്ട്രപതി ഈ കുപ്പായത്തിൽ അത് കുത്തിത്തന്നപ്പോഴുണ്ടായ സന്തോഷം എങ്ങിനെ ഇവിടെ പറയണം എന്നറിയില്ല. ആ ചടങ്ങ് വിവരിക്കാനും എനിക്കറിഞ്ഞുകൂട' - ഹാജബ്ബയുടെ വാക്കുകൾ.

Mangalore, Karnataka, News, President, Award, Airport, Police, District Collector, School, Family, Padma Shri Harekala Hajabba gets warm welcome in Mangalore.

ഹൈസ്കൂൾ പി യു കോളജായി ഉയർത്തണം എന്ന ആവശ്യമാണ് ഹാജബ്ബ ജില്ലാ ഭരണകൂടത്തിന് മുന്നിൽ വെച്ചതെന്ന് ഡെപ്യൂടി കമീഷനർ അനുമോദന ചടങ്ങിൽ അറിയിച്ചു. ഈ ആവശ്യം നിർദേശമായി സർകാറിന് സമർപിക്കും എന്ന് അദ്ദേഹം പറഞ്ഞു.

പൊതുവിദ്യാഭ്യാസ മേഖലയിലെ പ്രവർത്തനം മുൻനിറുത്തി 2020 ജനുവരി 25നാണ് ഹാജബ്ബക്ക് കേന്ദ്ര സർകാർ പത്മശ്രീ പ്രഖ്യാപിച്ചത്. കോവിഡ് നിയന്ത്രണങ്ങൾ കാരണം അവാർഡ് ദാനം നീണ്ടുപോയി.

Mangalore, Karnataka, News, President, Award, Airport, Police, District Collector, School, Family, Padma Shri Harekala Hajabba gets warm welcome in Mangalore.

മംഗ്ളുറു സെൻട്രൽ മാർകെറ്റിൽ കുട്ടയിൽ മധുരനാരങ്ങ ചുമന്ന് വില്പന നടത്തി കുടുംബം പുലർത്തുന്ന ഹാജബ്ബ ആ വരുമാനത്തിൽ നിന്ന് സ്വരൂപിച്ച തുക വിനിയോഗിച്ച് തന്റെ ഗ്രാമത്തിൽ സ്കൂൾ തുടങ്ങുകയായിരുന്നു. പിന്നീട് സർകാർ ഏറ്റെടുത്ത ഈ വിദ്യാലയം ഇപ്പോൾ ഹൈസ്കൂളാണ്. ഭാര്യയും രണ്ട് പെൺമക്കളും അടങ്ങുന്നതാണ് ഹാജബ്ബയുടെ കുടുംബം.

Keywords: Mangalore, Karnataka, News, President, Award, Airport, Police, District Collector, School, Family, Padma Shri Harekala Hajabba gets warm welcome in Mangalore.
< !- START disable copy paste -->

Post a Comment