Join Whatsapp Group. Join now!
Aster MIMS 10/10/2023

ഒമാന്‍ ദേശീയ ദിനാഘോഷ ലോഗോ പുറത്തിറക്കി ഇന്‍ഫര്‍മേഷന്‍ മന്ത്രാലയം

ഒമാന്റെ 51-ാം ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായുള്ള ലോഗോ Muscat, News, Gulf, World, Top-Headlines, Logo, National Day, Oman, Covid 19, Indian ambassador

മസ്ഖത്: (www.kasargodvartha.com 02.11.2021) ഒമാന്റെ 51-ാം ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായുള്ള ലോഗോ പുറത്തിറക്കി ഇന്‍ഫര്‍മേഷന്‍ മന്ത്രാലയം. നവംബര്‍ 18നാണ് ഒമാന്‍ ദേശീയ ദിനാഘോഷം നടക്കുക. ജനങ്ങളുടെ സഹായത്തോടെ ഒമാന്‍ പുരോഗതിയിലേക്ക് നീങ്ങുന്നുവെന്നതിന്റെ പ്രതീകമാണ് ലോഗോയെന്ന് ഇന്‍ഫര്‍മേഷന്‍ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ വര്‍ഷം വിപുലമായ ആഘോഷ പരിപാടികള്‍ നടന്നിരുന്നില്ല. 

അതേസമയം ഒമാനിലെ ഇന്‍ഡ്യന്‍ അംബാസിഡറായി അമിത് നാരംഗ് ഔദ്യോഗികമായി ചുമതലയേറ്റു. നിയമന പത്രം ഒമാന്‍ വിദേശകാര്യമന്ത്രി സയ്യിദ് ബദര്‍ ബിന്‍ ഹമദ് അല്‍ബുസൈദിക്ക് കൈമാറി. 2001ല്‍ ഇന്‍ഡ്യന്‍ ഫോറിന്‍ സര്‍വിസില്‍ ചേര്‍ന്ന നാരംഗ് ഇന്‍ഡ്യന്‍ വിദേശകാര്യ മന്ത്രാലയത്തില്‍ ജോ. സെക്രടറിയായായിരുന്നു.

Muscat, News, Gulf, World, Top-Headlines, Logo, National Day, Oman, Covid 19, Indian ambassador, Oman unveils logo to mark 51st National Day

Keywords: Muscat, News, Gulf, World, Top-Headlines, Logo, National Day, Oman, Covid 19, Indian ambassador, Oman unveils logo to mark 51st National Day

Post a Comment