തമ്പാൻ ശാരീരികമായും മാനസികമായും പീഡിപ്പിക്കാൻ ശ്രമിക്കുന്നതായി യുവതി ജൂലൈയിൽ ജില്ലാ കലക്ടർക്കും സർവേ ഡയറക്ടർക്കും പരാതി നൽകിയിരുന്നു. ജൂലൈ 22 ന് നൽകിയ പരാതിയുടെയും കാര്യാലയത്തിലെ ആന്റി ഹറാസ്മെന്റ് കമിറ്റിയുടെ പരാതിയുടെയും അടിസ്ഥാനത്തിലാണ് ടെക്നികൽ അസിസ്റ്റന്റിനെ സ്ഥലം മാറ്റിയതെന്നാണ് സർവേയും ഭൂരേഖയും വകുപ്പ് ഡയറക്ടർ ശ്രീറാം ശ്യാംഭവ റാവു ഇറക്കിയ ഉത്തരവിൽ പറയുന്നത്.
ഈ ഉദ്യോഗസ്ഥന് കീഴിൽ നിന്ന് മാറ്റണമെന്ന യുവതിയുടെ ആവശ്യത്തെ തുടർന്ന് ഇവരെ കാസർകോട് കലക്ടറേറ്റിലെ ആര്‍ സെക്ഷനിലേക്ക് സ്ഥലം മാറ്റം നൽകിയിരുന്നു. എന്നാൽ ഇവിടെയും ഈ ഉദ്യോഗസ്ഥന്റെ ശല്യം തുടരുകയായിരുന്നുവെന്ന് യുവതി പറഞ്ഞിരുന്നു. ഇതോടെ ഇവർ അവധി എടുത്ത് നാട്ടിൽ പോവുകയും ചെയ്തു.
അതേസമയം പരാതി നൽകി മാസങ്ങൾ പിന്നിട്ടിട്ടും നടപടിയെടുക്കാത്തത് വലിയ വിമർശങ്ങൾ ഉയർത്തിയിരുന്നു. മാധ്യമങ്ങളിലടക്കം ഇത് വാർത്തയാവുകയും ചെയ്തു. തുടർന്ന് റവന്യൂ മന്ത്രിക്കും യുവതി പരാതി നൽകിയിരുന്നു. അതിനിടെയാണ് നടപടി ഉണ്ടായിരിക്കുന്നത്.
Keywords: Kasaragod, Kerala, News, Top-Headlines, Thiruvananthapuram, Office, Transfer, District Collector, Molestation, Mental-Harrasment, Complaint, Officer of Kasargod Assistant Director Reserve Office, transferred to Thiruvananthapuram.