കക്കുന്നത്ത് ഞായറാഴ്ച തുടങ്ങിയ ഏരിയ സമ്മേളനത്തിൻ്റെ പ്രതിനിധികളെ സ്വാഗതം ചെയ്ത് കൊണ്ടാണ് ഗാനം ഒരുക്കിയത്. 12 മിനിറ്റ് ദൈർഘ്യമുള്ള ഗാനം, കമ്യൂണിസ്റ്റ് പാർടി തൃക്കരിപ്പൂർ മേഖലയിൽ കെട്ടിപ്പടുക്കുന്നതിൽ മുഖ്യ പങ്കാളിത്തം വഹിച്ച എ ബി ഇബ്രാഹിം മാസ്റ്റർ മുതൽ കമ്യൂണിസ്റ്റ് ആചാര്യന്മാരിൽ ഒരാളായ പി കൃഷ്ണപിള്ള ഉൾപെടെയുള്ളവരുടെ ത്യാഗോജ്വല പ്രവർത്തനങ്ങൾ എടുത്തു പറയുന്നുണ്ട്.
കഥകളി ആചാര്യൻ ഗുരുചന്തു പണിക്കരുടെ തട്ടകമാണെന്ന ഓർമപ്പെടുത്തലിനൊപ്പം സ്വാതന്ത്ര്യ സമര ചരിത്രത്തിൽ തങ്ക ലിപികളിൽ രേഖപ്പെടുത്തിയ ഉളിയം കടവിലെ ഉപ്പുകുറുക്കലും നാടിൻ്റെ സമര ചരിത്ര ഏടുകളായി പാട്ടിൽ എടുത്തു പറയുന്നു. കൊടക്കാടും പടന്നക്കടപ്പുറവും ഇടയിലെക്കാടും നടന്ന സമര വേലിയേറ്റങ്ങളെയും പ്രതിപാദിക്കുന്ന വരികളിലൂടെ വിപ്ലവ ഭൂമികകളിലൂടെ സഞ്ചരിക്കുന്ന അനുഭൂതി പ്രതിനിധികൾക്ക് പകർന്നു നൽകുന്നു.
പ്രധാനമായും സിന്ദുഭൈരവി, ശങ്കരാഭരണം, കല്യാണി തുടങ്ങിയ രാഗങ്ങളാണ് ഗാനമൊരുക്കുന്നതിന് സംഗീത സംവിധായകൻ ഉപയോപ്പെടുത്തിയിട്ടുള്ളത്. അതോടൊപ്പം നാടൻ ശീലുകളും സ്വാഗത ഗാനത്തെ ഇമ്പമുള്ളതാക്കുന്നു. 10 വയസുള്ള സ്കൂൾ വിദ്യാർഥിനി മുതൽ 50 കഴിഞ്ഞവർ വരെയുള്ള 15
പ്രാദേശിക ഗായകരാണ് ആലാപനം നടത്തുന്നത്. ഏഴ് വനിതകളും എട്ട് പുരുഷന്മാരുമാണ് സംഘത്തിലുള്ളത്.
ബാലകൃഷ്ണൻ കാഞ്ഞങ്ങാട് കീബോർഡും ചന്ദ്രൻ തൃക്കരിപ്പൂർ റിഥം കമ്പോസറും വായിക്കുന്നു. രാജേഷ് ബാബു പയ്യന്നൂർ, അനിൽകുമാർ അന്നൂർ, സുനിൽ നടക്കാവ്, സതീഷ്കുമാർ, വിനോദ്, സുരേഷ്കുമാർ, അജിത, ബിന്ദു, സവിത, രമ്യ, ലസിത, ദേവാംഗന, നവ്യാശ്രീലാൽ എന്നിവരാണ് ഗായകർ.
Keywords: Kasaragod, Kerala, News, Kannur, Top-Headlines, Committee, CPM, Conference, Politics, Political party, Notably CPM conference welcome song.