തളങ്കര: (www.kasargodvartha.com 02.11.2021) നുസ്രത് നഗറിൽ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കാണപ്പെട്ട സംഭവത്തിൽ മൂന്ന് പേരെ പൊലീസ് ചോദ്യം ചെയ്തു. മരണത്തിന് പിന്നിലുള്ളയാളെ തിരിച്ചറിഞ്ഞതായി പൊലീസ് സൂചിപ്പിക്കുന്നു. ഒരാൾ ഒളിവിൽ പോയതായി പൊലീസ് സംശയിക്കുന്നു. ഇയാൾ കർണാടകയിലേക്ക് കടന്നതായാണ് വിവരം.
തിരുവനന്തപുരം നെടുമങ്ങാട് പൊലീസ് സ്റ്റേഷൻ പരിധിയിലെ സജിത് ബി (28) ആണ് മരിച്ചത്. ഇയാളുടെ കുടുംബാംഗങ്ങളുമായി പൊലീസ് ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ അവർ കാസർകോട്ടേക്ക് തിരിച്ചിട്ടുണ്ട്. മരണം കൊലപാതകമാണെന്ന സംശയം ബലപ്പെട്ടിട്ടുണ്ട്. പരിയാരത്തുള്ള കണ്ണൂർ ഗവ. മെഡികൽ കോളജിൽ ചൊവ്വാഴ്ച യുവാവിന്റെ മൃതദേഹം പോസ്റ്റ് മോർടെം ചെയ്യും. ഇതിൽ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.
തിങ്കളാഴ്ചത്തെ പൊലീസ് പരിശോധനയിൽ വയറിൽ മുറിവുകൾ കണ്ടെത്തിയിരുന്നു. ഞെറ്റിയിലും പരിക്കുണ്ട്. വയറിനേറ്റ മുറിവാണ് മരണത്തിന് കാരണമായതെന്നാണ് പൊലീസ് നിഗമനം. ഫോറൻസികും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. നുസ്രത് നഗറിലെ ഒഴിഞ്ഞ പറമ്പിൽ തിങ്കളാഴ്ചയാണ് മൃതദേഹം കാണപ്പെട്ടത്. കമിഴ്ന്ന് കിടന്ന നിലയിലായിലായിരുന്നു മൃതദേഹം. കൊലപ്പെടുത്തിയ ശേഷം ഇവിടെ കൊണ്ട് ഇട്ടതാണോയെന്നും സംശയിക്കുന്നു.
അടുത്തിടെയാണ് സജിത് തളങ്കരയിൽ താമസത്തിനെത്തിയത്. അതിനുമുമ്പ് നെല്ലിക്കുന്നിലും തളങ്കര പടിഞ്ഞാറിലും താമസിച്ചിരുന്നതായി വിവരമുണ്ട്. സംഭവം നടക്കുന്നതിന്റെ ദിവസങ്ങൾക്ക് മുമ്പ് ഇയാൾ മറ്റൊരാളുമായി വാക് തർക്കങ്ങൾ ഉണ്ടായിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കൂടുതൽ അന്വേഷണങ്ങളിലൂടെ യഥാർഥ വസ്തുത പുറത്തുകൊണ്ടുവരാനുള്ള ശ്രമത്തിലാണ് പൊലീസ്.
Keywords: Kasaragod, News, Kerala, Top-Headlines, Thalangara, Death, Police, Karnataka, Thiruvananthapuram, Police-station, Kannur, Medical College, Postmortem, Forensic-enquiry, Investigation, Mysterious death of young man; Three people questioned.
< !- START disable copy paste -->
യുവാവിന്റെ ദുരൂഹ മരണം; മൂന്ന് പേരെ ചോദ്യം ചെയ്തു; ഒരാൾ ഒളിവിൽ; പിന്നിലുള്ളയാളെ തിരിച്ചറിഞ്ഞതായി സൂചന
Mysterious death of young man; Three people questioned#കേരളവാർത്തകൾ
#ന്യൂസ്റൂം
#ഇന്നത്തെവാർത്തകൾ