city-gold-ad-for-blogger
Aster MIMS 10/10/2023

വിദ്വേഷങ്ങളുടെ കാലത്ത് മത സൗഹാര്‍ദത്തിന്റെ കണ്ണികള്‍ കൂട്ടിയിണക്കി പള്ളി ഉദ്‌ഘാടനം; മാങ്ങാട് ഖിള്ർ മസ്‌ജിദിൽ ഒരുക്കിയത് വൈവിധ്യമാർന്ന പരിപാടികൾ

മാങ്ങാട്: (www.kasargodvartha.com 25.11.2021) വിദ്വേഷങ്ങളുടെ കാലത്ത് മത സൗഹാര്‍ദത്തിന്റെ കണ്ണികള്‍ കൂട്ടിയിണക്കി മസ്‌ജിദ്‌ ഉദ്‌ഘാടനം നാടിന് വേറിട്ട അനുഭവമായി. പുതുക്കി പണിത മാങ്ങാട് ഖിളർ ജുമാ മസ്ജിദിന്റെ ഉദ്ഘാടനമാണ് വൈവിധ്യമാർന്ന പരിപാടികളാൽ മത സൗഹാര്‍ദത്തിന്റെ മധുരം വിളമ്പിയത്. ഉദ്‌ഘാടനത്തിന് മുമ്പേ നാട്ടിലെ ജാതി മത ഭേദമന്യേ മുഴുവൻ ആളുകൾക്കും മസ്ജിദ് സന്ദർശനത്തിന് തുറന്നുകൊടുത്തിരുന്നു. 2500 ഓളം ആളുകളായിരുന്നു മസ്ജിദ് കാണുന്നതിനായി വന്നെത്തിയത്.
            
വിദ്വേഷങ്ങളുടെ കാലത്ത് മത സൗഹാര്‍ദത്തിന്റെ കണ്ണികള്‍ കൂട്ടിയിണക്കി പള്ളി ഉദ്‌ഘാടനം; മാങ്ങാട് ഖിള്ർ മസ്‌ജിദിൽ ഒരുക്കിയത് വൈവിധ്യമാർന്ന പരിപാടികൾ

തിങ്കളാഴ്ച അസർ നിസ്കാരത്തിന് നേതൃത്വം നൽകി മസ്‌ജിദ്‌ വിശ്വാസികൾക്ക് തുറന്ന് കൊടുത്തു. സ്ഥലം ഖത്വീബ് ഖാലിദ് ഫൈസിയാണ് വഖ്ഫ് പ്രഖ്യാപനം നടത്തിയത്. പൊതുസമ്മളനം മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. യും എം അബ്ദുർ റഹ്‌മാൻ മുസ്ലിയാർ പ്രാർഥന നടത്തി. ജമാഅത് കമിറ്റി പ്രസിഡന്റ് എം ഹസൈനാർ അധ്യക്ഷത വഹിച്ചു. അഡ്വ. ഹനീഫ് ഹുദവി മുഖ്യപ്രഭാഷണo നടത്തി.

ചൊവ്വാഴ്ച നടന്ന സാംസ്‌കാരിക സമ്മേളനവും നവ്യാനുഭൂതി പകർന്നു. മതങ്ങൾക്കിടയിലെ വൈവിധ്യങ്ങളാണ് ഭാരതത്തിന്റെ സൗന്ദര്യമെന്ന് പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തിയ ശിവഗിരി മഠം അദ്വൈത വിദ്യാശ്രമം സെക്രടറി സ്വാമി ധർമ ചൈതന്യ പറഞ്ഞു. രാജ്മോഹൻ ഉണ്ണിത്താൻ എംപി ഉദ്‌ഘാടനം ചെയ്‌തു. എം കെ മുഹമ്മദ് അധ്യക്ഷത വഹിച്ചു. എ കെ എം അശ്‌റഫ് എംഎൽഎ, ശീതാകൃഷ്ണൻ, ടി ഇ അബ്ദുല്ല, ഖാദർ മാങ്ങാട് തുടങ്ങിയവർ പ്രസംഗിച്ചു. എം എച് മുഹമ്മദ് കുഞ്ഞി സ്വാഗതവും പി എം മുഹമ്മദ് കുഞ്ഞി നന്ദിയും പറഞ്ഞു.

മഹൽ കുടുംബ സംഗമം, പ്രവാസി സംഗമം, മതപ്രഭാഷണം തുടങ്ങിയ പരിപാടികളും സംഘടിപ്പിച്ചിരുന്നു. മസ്‌ജിദ്‌ ഉദ്‌ഘാടന സമ്മേളനത്തിൽ നിർമാണ കമിറ്റി ചെയർമാൻ എം ഹസൈനാർ, മുൻ പ്രസിഡന്റുമാരായ അഹ്‌മദ്‌ മാസ്റ്റർ, അഡ്വ. എം കെ മുഹമ്മദ് കുഞ്ഞി, എം മുഹമ്മദ് കുഞ്ഞി, ജമാഅത് കമിറ്റി സെക്രടറി പി എ ഹസൈനാർ, പള്ളിയുടെ ആർകിടെക്ടർ സി എച് മുഹമ്മദ്, കോൺട്രാക്ടർ ജിമ്മി എന്നിവരെ ഉപഹാരം നൽകി മുനവ്വറലി ശിഹാബ് തങ്ങൾ ആദരിച്ചു.

എൻ എ നെല്ലിക്കുന്ന്, പള്ളങ്കോട് അബ്ദുൽ ഖാദർ മദനി, കല്ലട്ര മാഹിൻ ഹാജി, അബ്ബാസ് ഹാജി കല്ലട്ര, അബ്ദുല്ല ഹാജി കൂളിക്കുന്ന്, ബ്ലോക് പഞ്ചായത്ത് അംഗം എം കെ വിജയൻ, ബാലകൃഷ്ണൻ തെക്കേവീട്, കെ ബി എം ശരീഫ്, കൊട്ടൻ മാങ്ങാട്, എ ആർ ഹസൻ ചോയിച്ചിക്കല്ല്, പി എ ഹസൈനാർ പ്രസംഗിച്ചു. ദുബൈ, ഖത്വർ കമിറ്റികൾ പുറത്തിറക്കിയ സുവനീറുകൾ ചടങ്ങിൽ പ്രകാശനം ചെയ്‌തു. യഥാക്രമം സൗദ് സ്വാബിർ, നോമ്പിൽ ശാഫി എന്നിവർ ഏറ്റുവാങ്ങി.


Keywords: News, Kerala, Kasaragod, Mangad, Masjid, Inauguration, Top-Headlines, Religion, President, Committee, Conference, Programme, Mangad Khilr Masjid inaugurated.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL