റിയാദ്: (www.kasargodvartha.com 20.11.2021) ഹൃദയാഘാതത്തെ തുടര്‍ന്ന് പ്രവാസി മലയാളി റിയാദില്‍ മരിച്ചു. മലപ്പുറം അരീക്കോട് താഴെ കൊഴക്കോട്ടൂര്‍ സ്വദേശി യൂസുഫ് വേലില്‍പറ്റ (57) ആണ് അതീഖയിലെ ഹമ്മാദി ആശുപത്രിയില്‍ മരിച്ചത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ശനിയാഴ്ച രാവിലെ എട്ട് മണിയോടെ മരണം സംഭവിച്ചു.
25 വര്‍ഷമായി റിയാദില്‍ പ്രവാസിയായ അദ്ദേഹം ഇലക്ട്രീഷനായിരുന്നു. ഭാര്യയും മക്കളും റിയാദില്‍ ഒപ്പമുണ്ട്. പിതാവ്: മുഹമ്മദ്, മാതാവ്: ബിച്ചു പാത്തു, ഭാര്യ: ശറഫുന്നീസ. മക്കള്‍: ആശിഖ്, നഹി യൂസുഫ്, മുഹമ്മദ് യൂസുഫ്, റിന്‍ശാ റീം.
Keywords: Riyadh, News, Gulf, World, Top-Headlines, Death, Obituary, Hospital, Malayali expatriate died in Riyadh