Join Whatsapp Group. Join now!
Aster MIMS 10/10/2023

ന്യൂനമര്‍ദം; ഒമാനില്‍ ബുധനാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യത

അറബിക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ട സാഹചര്യത്തില്‍ ഒമാനിലെ വിവിധ Muscat, News, Gulf, World, Top-Headlines, Rain, Fishermen, Low pressure, Oman

മസ്ഖത്: (www.kasargodvartha.com29.11.2021) അറബിക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ട സാഹചര്യത്തില്‍ ഒമാനിലെ വിവിധ സ്ഥലങ്ങളില്‍ തിങ്കള്‍ മുതല്‍ ബുധന്‍ വരെ കനത്ത മഴയ്ക്ക് സാധ്യത. നാഷനല്‍ മള്‍ടി ഹസാര്‍ഡ് വാണിങ് കേന്ദ്രമാണ് ഇതുസംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയത്. മുസന്ദം, തെക്കന്‍ ബാതിന, വടക്കന്‍ബാതിന, മസ്ഖത്, തെക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റുകളിലും അല്‍ഹജര്‍ പര്‍വതനിരകളിലും സമീപ പ്രദേശങ്ങളിലും ഇടിയോടുകൂടി മഴ പെയ്യാന്‍ സാധ്യതയുണ്ട്.

തീരങ്ങളില്‍ തിരമാലകള്‍ രണ്ടു മീറ്റര്‍വരെ ഉയര്‍ന്നേക്കാമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മുന്‍കരുതല്‍ നടപടിയെടുക്കണമെന്നും സിവില്‍ ഏവിയേഷന്‍ വിഭാഗം അറിയിച്ചു. മീന്‍പിടിത്തക്കാര്‍ കടലില്‍ ഇറങ്ങുന്നതിന് മുമ്പ് സാഹചര്യം പരിശോധിക്കണമെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

Muscat, News, Gulf, World, Top-Headlines, Rain, Fishermen, Low pressure, Oman, Low pressure: Chances of heavy rain in Oman

Keywords: Muscat, News, Gulf, World, Top-Headlines, Rain, Fishermen, Low pressure, Oman, Low pressure: Chances of heavy rain in Oman

Post a Comment