Join Whatsapp Group. Join now!
Aster MIMS 10/10/2023

കാറിടിച്ച് വഴിയാത്രക്കാരനായ ഭാഗ്യക്കുറി വിൽപനക്കാരൻ മരിച്ചു; ഇടിച്ച വാഹനം നിറുത്താതെ പോയി

Lottery seller died in accident #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാഞ്ഞങ്ങാട്: (www.kasargodvartha.com 15.11.2021) കാറിടിച്ച് വഴിയാത്രക്കാരനായ ഭാഗ്യക്കുറി വിൽപനക്കാരൻ മരിച്ചു. തോയമ്മലിലെ സുധീഷ് (37) ആണ് മരിച്ചത്. ഇടിച്ച വാഹനം നിറുത്താതെ പോയി. ദേശീയ പാതയിൽ കുളിയങ്കാലിലാണ് സംഭവം.
 
Lottery seller died in accident

  
സ്ഥിരമായി ഭാഗ്യക്കുറി വിൽപനയ്ക്കു ശേഷം കാൽനടയായി രാത്രി വൈകിയാണ് സുധീഷ് വീട്ടിൽ എത്താറുള്ളത്. ഞായറാഴ്ച രാത്രി 11.30 മണിയോടെയാണ് അപകടം സംഭവിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് റോഡിൽ കിടന്ന സുധീഷിനെ ആംബുലൻസിൽ ജില്ലാശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

ഇടിച്ച കാർ കണ്ടെത്താൻ ഹൊസ്ദുർഗ് പൊലീസ് അനേഷണം ഊർജിതമാക്കിയിട്ടുണ്ട്.

Keywords: Kerala, Kasaragod, Kanhangad, News, Accidental Death, Lottery, Police, Enquiry,  Lottery seller died in accident.

< !- START disable copy paste -->

Post a Comment