കാസർകോട്ടെ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് മൂന്ന് ശതമാനത്തിൽ താഴെ കുറയുന്നത് വരെ കാസർകോട് - മംഗ്ളുറു കെ എസ് ആർ ടി സി ബസ് സെർവീസ് പുനരാരംഭിക്കില്ലെന്ന് ദക്ഷിണ കന്നഡ ഡെപ്യൂടി കമീഷനർ ഡോ. കെ വി രാജേന്ദ്ര പറഞ്ഞു. കാസർകോട്ട് ടിപിആർ ഇപ്പോഴും 10 ശതമാനത്തിന് കൂടുതലാണെന്നും നിയന്ത്രണങ്ങൾ തുടരുമെന്നും ഡി സി കൂട്ടിച്ചേർത്തു.
അതേസമയം, കാസർകോട് ജില്ലയിൽ പുതിയ കോവിഡ് കേസുകളുടെ എണ്ണം കുറയുന്നത് കണക്കിലെടുത്ത് കർണാടക സർകാർ അതിർത്തി നിയന്ത്രണങ്ങൾ പൂർണമായും പിൻവലിക്കുമെന്ന് അന്തർസംസ്ഥാന പ്രതിദിന യാത്രക്കാർ പ്രതീക്ഷിക്കുന്നു. കഴിഞ്ഞ ഏതാനും ആഴ്‌ചകളായി കാസർകോട്ടെ പ്രതിദിന കോവിഡ് കേസുകൾ 100 - 110 ആയി കുറഞ്ഞിട്ടുണ്ട്. 99 പേര്‍ക്കാണ് തിങ്കളാഴ്ച കോവിഡ് റിപോർട് ചെയ്യപ്പെട്ടത്.
എന്നാൽ ദക്ഷിണ കന്നഡയുമായി താരതമ്യ പെടുത്തുമ്പോൾ ഇതുകൂടുതലാണ്. ഒക്ടോബർ അഞ്ചിന് 55 കേസുകൾ റിപോർട് ചെയ്യപ്പെട്ടതിന് ശേഷം ദക്ഷിണ കന്നഡയിൽ ഒരു മാസത്തിലേറെയായി പ്രതിദിന കേസുകൾ 50 കടന്നിട്ടില്ല. 11 കേസുകളാണ് ഞായറാഴ്ച സ്ഥിരീകരിച്ചത്. ഒക്ടോബർ 27 ന് ജില്ലാ ഭരണകൂടം പുറപ്പെടുവിച്ച ഉത്തരവനുസരിച്ച് അതിർത്തിയിലെ നിരീക്ഷണം നവംബർ 10 വരെ തുടരും. അതിനുശേഷമായിരിക്കും കൂടുതൽ തീരുമാനങ്ങൾ ഉണ്ടാവുക.
നിലവിൽ രണ്ട് ബസുകൾ കയറി വേണം ഇരു സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്കും അതിർത്തി കടക്കാൻ. ഇത് വളരെ പ്രയാസമാണ് സൃഷ്ടിക്കുന്നത്. തന്നെയുമല്ല അനവധി സ്റ്റോപുകളിൽ ബസുകൾ നിർത്തുന്നതിനാൽ വേഗതയും കുറവാണ്. കാസർകോട് - മംഗ്ളുറു യാത്രയ്ക്ക് 50 കിലോമീറ്റർ താണ്ടാൻ രണ്ട് മണിക്കൂറിലധികം എടുക്കുന്നുവെന്നും യാത്രക്കാർ പറയുന്നു.
Keywords: News, Kerala, Karnataka, Mangalore, Kasaragod, KSRTC, KSRTC-bus, COVID-19, Case, Driver, District, Top-Headlines, KSRTC bus service on Kasaragod-Mangalore interstate delayed.
< !- START disable copy paste -->