Join Whatsapp Group. Join now!
Aster MIMS 10/10/2023

കുട്ടികളെ ഉപദ്രവിക്കുന്നവർക്ക് ലഭിക്കുന്നത് കടുത്ത ശിക്ഷ; കാസർകോട് പോക്സോ കോടതി രണ്ട് മാസത്തിനിടെ ശിക്ഷിച്ചത് നാലു പേരെ

Kasaragod Pocso court sentenced four people in two months, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (www.kasargodvartha.com 27.11.2021) കുട്ടികളെ ഉപദ്രവിക്കുന്നവർക്ക് ലഭിക്കുന്നത് കടുത്ത ശിക്ഷ. കാസർകോട് പോക്സോ കോടതി കഴിഞ്ഞ രണ്ട് മസത്തിനിടെ ശിക്ഷിച്ചത് നാലു പേരെ. ഏറ്റവുമൊടുവിൽ കഴിഞ്ഞ ദിവസം ശിക്ഷിക്കപ്പെട്ട പ്രതിക്ക് 20 വർഷം കഠിന തടവാണ് ലഭിച്ചത്.
              
News, Kerala, Kasaragod, Case, Court, Top-Headlines, Accuse, Childrens, Police, Kasaragod Pocso court sentenced four people in two months.

കുട്ടികൾക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ ഒരു പരിധി വരെ തടയാൻ ഇത്തരം കടുത്ത ശിക്ഷകൾ കൊണ്ട് സാധിക്കുമെന്നാണ് നിയമവൃത്തങ്ങൾ പറയുന്നത്. ലൈംഗികാതിക്രമങ്ങളിൽ നിന്ന് കുട്ടികൾക്കുളള സംരക്ഷണ നിയമം 2012 ലാണ് നിലവിൽ വന്നത്.

കുട്ടികളെ മാനസികവും ശാരീരികവുമായി ഏറെ ദോഷകരമായി ബാധിക്കുന്ന ഒന്നാണ് ബാലലൈംഗീക ചൂഷണം. നിലവിലുള്ള നിയമങ്ങളെ ശക്തിപ്പെടുത്താനും, കു ട്ടികൾക്ക് ഫലപ്രദമായ സംരക്ഷണം ഉറപ്പ് വരുത്തുന്നതിനും, കുറ്റ വാളികൾക്ക് കടുത്ത ശിക്ഷ നൽകുന്നതിലേക്കുമായി ഇൻഡ്യൻ പാർലമെന്റ് ലൈംഗീകാതിക്രമങ്ങളിൽ നിന്ന് കുട്ടികൾക്കുളള സംരക്ഷണ നിയമം 2012 എന്ന പേരിലാണ് 2012 ജൂൺ 19ന് പോക്സോ നിയമത്തിന് രൂപം നൽകി പ്രാബല്യത്തിൽ വരുത്തിയത്.

ആൺ-പെൺ വ്യത്യാസമില്ലാതെ ബാലലൈംഗീക ചൂഷണത്തിന് ഇരയാകുന്ന കുട്ടികൾക്ക് നിയമ സംരക്ഷണവും, നീതിയും ഉറപ്പാക്കുന്ന രീതിയിലാണ് ഇൻഡ്യൻ പാർലമെന്റ് നിയമം നിർമിച്ചിട്ടുളളത്. 18 വയസ്സിന് താഴെ പ്രായമുളള കുട്ടികൾക്കാണ് ഈ നിയമപ്രകാ രമുളള സംരക്ഷണം നൽകുന്നത്. ലൈംഗീകാതിക്രമങ്ങളിൽ നിന്നും കുട്ടികളെ സംരക്ഷിക്കുക, കുറ്റവാളികൾക്ക് കഠിന ശിക്ഷ നൽകുക, കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾക്ക് പ്രത്യേക കോടതികൾ സ്ഥാപിക്കുക, നടപടിക്രമങ്ങളിൽ ശിശു സൗഹാർദ നടപടികൾ സ്വീകരിക്കുക എന്നതാണ് നിയമം അനുശാസിക്കുന്നത്. നിയമത്തിൽ ആൺ പെൺ വ്യത്യാസമില്ലാതെ കുട്ടി എന്നാണ് ഉപയോഗിക്കുന്നത്.

ലൈംഗീകമായി കുട്ടികളെ ഉപയോഗിക്കുകയോ അവരുടെ ശരീരഭാഗങ്ങളിൽ വടിയോ, കൂർത്ത വസ്തുക്കളോ പ്രവേശിപ്പിക്കുകയോ ചെയ്യുന്നത് ഏഴ് വർഷത്തിൽ കുറയാത്തതും പരമാവധി ജീവപര്യന്തം തടവുശിക്ഷയും, പിഴശിക്ഷയും ലഭിക്കാവുന്ന കുറ്റകൃത്യമാണ്. ലൈംഗീക ചിന്തയോടെ കുട്ടിയുടെ ശരീരത്തിലെ സ്വകാര്യഭാഗങ്ങളിൽ സ്പർശിക്കുക അല്ലെങ്കിൽ ലൈംഗീക ചിന്തയോടെ കുട്ടികളെ തങ്ങളുടെ ശരീരത്തിലെ സ്വകാര്യഭാഗങ്ങളിൽ സ്പർശിപ്പിക്കുകയോ അല്ലെങ്കിൽ സ്പർശിക്കാൻ പ്രേരിപ്പിക്കുകയോ ചെയ്യുന്നത് പോക്സോ നിയമത്തിൽ ലൈംഗീകാതിക്രമമാണ്.

മൂന്ന് മുതൽ അഞ്ച് വർഷം വരെ തടവ് ശിക്ഷയും പിഴയും കിട്ടാവുന്ന കുറ്റകൃത്യമാണിത്. കുട്ടികൾക്കെതിരെയുള്ള ലൈംഗീകാതിക്രമങ്ങൾ കൂടുതലുമുണ്ടാകുന്നത് അവരുടെ സംരക്ഷണ ചുമതലയുളളവരിൽ നിന്നു തന്നെയാണ്. അനാഥാലയങ്ങൾ, ചിൽഡ്രൻ ഹോമുകൾ, പ്രൊടക്ഷൻ ഹോമുകൾ, ഒബ്സർവേഷൻ ഹോമുകൾ, ആശുപത്രികൾ തുടങ്ങിയവയുടെ നടത്തിപ്പുകാർ, പൊലീസ് ഉദ്യോഗസ്ഥർ, സർകാർ ഉദ്യോഗഗസ്ഥർ, മറ്റു ബന്ധുമിത്രാദികൾ എന്നിങ്ങനെ ആരെങ്കിലും കുട്ടികളെ ലൈംഗീകമായി ഉപയോഗിക്കുന്നതോ, അതിന് ശ്രമിക്കുന്നതോ ചുരുങ്ങിയത് 10 വർഷം മുതൽ ജീവപര്യന്തം വരെ തടവു ശിക്ഷയും പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണ്.

മാനസിക വൈകല്യമുളള കുട്ടികളെ ലൈംഗീകമായി ഉപയോഗിക്കുന്നതോ, അതിന് ശ്രമിക്കുകയോ ചെയ്യുന്നതിനും ചുരുങ്ങിയത് ജീവപര്യന്തം വരെ തടവുശിക്ഷയും പിഴയും ലഭിക്കും. കുട്ടികളിൽ എച് ഐ വി അണുബാധയ്ക്ക് കാരണമാവുകയോ, പെൺകുട്ടിയാണെങ്കിൽ ഗർഭിണിയാവുകയോ ചെയ്യുന്ന സംഭവങ്ങളിലും ചുരുങ്ങിയത് ജീവപര്യന്തം തടവുശിക്ഷയും പിഴയും നിയമം ഉറപ്പാക്കുന്നു.

ബാലസൗഹാർദപരമായ നടപടിക്രമങ്ങളാണ് നിയമത്തിന്റെ പ്രത്യേകത. കുട്ടികൾക്കെതിരെയുളള കുറ്റകൃത്യങ്ങൾക്കുളള വിചാരണ വേഗത്തിൽ തീർപ്പാക്കാനും ബാലസൗഹൃദ അന്തരീക്ഷത്തിൽ നടത്താനുമായി പ്രത്യേക സെഷൻസ് കോടതികൾ എല്ലാ ജില്ലകളിലും ഇതിനകം തന്നെ സ്ഥാപിച്ചു കഴിഞ്ഞു. കുട്ടികളുടെ വ്യക്തിത്വം വെളിപ്പെടുത്തുന്ന വിധത്തിലുളളതും കുട്ടിയുടെ താൽപര്യങ്ങൾക്ക് വിരുദ്ധമാകുന്ന വിധത്തിലുളള മാധ്യമ റിപോർടുക ളും നിയമം വിലക്കുന്നു. മൊഴി രേഖപ്പെടുത്തുന്നത് കുട്ടിയുടെ വീട്ടിലോ അല്ലെങ്കിൽ കുട്ടിക്ക് കൂടുതൽ അഭികാമ്യമെന്ന് തോന്നുന്ന മറ്റേതെങ്കിലും സ്ഥലത്ത് വച്ചോ ആയിരിക്കണമെന്നാണ് നിയമത്തിൽ പറയുന്നത്.

സബ് ഇൻസ്പെക്ടർ റാങ്കിൽ കുറയാത്ത ഒരു വനിത പൊലീസ് ഉദ്യോഗസ്ഥയെ മൊഴി രേഖപ്പെടുത്താൻ ചുമതലപ്പെടുത്തുന്നതാണ് അഭികാമ്യമെന്ന് നിയമം അനുശാസിക്കുന്നു. കുട്ടിയെ യാതൊരു കാരണവശാലും രാത്രി പൊലീസ് സ്റ്റേഷനിൽ നിർത്താൻ പാടുള്ളതല്ലെന്നും നിയമം ഓർമപ്പെടുത്തുന്നു. മൊഴി രേഖപ്പെടുത്തുമ്പോൾ പൊലീസ് ഉദ്യോഗസ്ഥർ യൂണിഫോം ധരിക്കാൻ പാടുള്ളതല്ല. കുട്ടി പറയുന്ന കാര്യങ്ങൾ മൊഴിയായി രേഖപ്പെടുത്തണം. മൊഴിയെടുക്കുമ്പോൾ കുറ്റവാളിയുമായി കുട്ടിക്ക് യാതൊരു വിധത്തിലുമുള്ള സമ്പർക്കത്തിലേർപ്പെടേണ്ടി വരുന്ന സാഹചര്യങ്ങൾ ഉണ്ടാകാതിരിക്കാൻ കരുതലുണ്ടാകണമെന്നും നിയമം അനുശാസിക്കുന്നു.

ആവശ്യമെങ്കിൽ ഒരു വ്യാഖ്യാതാവിന്റെയോ പരിഭാഷകന്റെയോ വിദഗ്ദന്റെയോ സഹായം കുട്ടിയുടെ മൊഴി രേഖപ്പെടുത്തുന്നതിന് തേടാം. വൈകല്യങ്ങൾ ഉള്ള കുട്ടിയാണെങ്കിൽ കുട്ടിയുടെ വിനിമയ രീതികൾ തിരിച്ചറിയാൻ സാധിക്കുന്ന ആരുടെയെങ്കിലും അല്ലെങ്കിൽ സ്പെഷ്യൽ അധ്യാപകരുടെയോ സഹായം തേടണം. മെഡികൽ പരിശോധന നടത്തേണ്ടത് മാതാപിതാക്കളുടെയോ അല്ലെങ്കിൽ കുട്ടിക്ക് വിശ്വാസമുളള ആരുടെയെങ്കിലും സാന്നിധ്യത്തിലായിരിക്കണം. ആക്രമണത്തിന് ഇരയായത് ഒരു പെൺകുട്ടിയാണെങ്കിൽ വനിതാ ഡോക്ടർ ആയിരിക്കണം മെഡികൽ പരിശോധന നടത്തേണ്ടത്. കുട്ടിയെക്കുറിച്ചുള്ള വിവരങ്ങളും മറ്റു വിശദാംശങ്ങളും കുട്ടിയുടെ ഭാവിയേയും താൽപര്യങ്ങളേയും വിരുദ്ധ മായി ബാധിക്കുന്ന വിധത്തിൽ മാധ്യമങ്ങളിലൂടെ വരുന്നില്ലായെന്ന് ഉറപ്പാക്കേണ്ടതും പൊലീസ് ഉദ്ദ്യോഗസ്ഥരാണ്.

30 ദിവസത്തിനുള്ളിൽ കുട്ടിയുടെ മൊഴി രേഖപ്പെടുത്തേണ്ടതുണ്ട്. കേസിൽ കോടതി കുറ്റ വിചാരണ ഒരു വർഷത്തിനുളളിലാണ് പൂർത്തിയാക്കുന്നത്. ഏതെങ്കിലും ഒരു കാര്യം തെളിയിക്കുന്നതിലേക്കായി നിരന്തരം കുട്ടി വിളിച്ചു വരുത്തപ്പെടുന്നില്ല എന്ന് കോടതി ഉറപ്പാക്കുന്നതടക്കമുള്ള വ്യവസ്ഥകളുമുണ്ട്. ആക്രമണ സ്വഭാവത്തോടുകൂടിയുളള ചോദ്യങ്ങളും സ്വഭാവഹത്യയും കുട്ടി നേരിടുന്നില്ല എന്നും ഉറപ്പാക്കേണ്ടത് കോടതിയുടെ ചുമതലയാണ്. രഹസ്യ സ്വഭാവമുളള ഇൻ ക്യാമറ നടപടി ക്രമങ്ങളിലൂടെയാണ് കോടതി വിചാരണ നടത്തുന്നത്.

കുറ്റം ചെയ്യാനുള്ള ശ്രമങ്ങൾക്കും നിയമം ശിക്ഷ നൽകുന്നു എന്ന പ്രത്യേകതയുമുണ്ട്. കുറ്റകൃത്യത്തിന് പ്രേരിപ്പിക്കുന്നവർക്കെതിരെയും നിയമം കടുത്ത ശിക്ഷയാണ് നൽകുക. കുറ്റകൃത്യത്തിൽ ഏർപെട്ടയാൾക്ക് പ്രായ പൂർത്തിയായിട്ടില്ലായെങ്കിൽ ബാലനീതി നിയമ പ്രകാരമുള്ള വിചാരണയും ശിക്ഷയുമാണ് നൽകുന്നത്.

അമൂല്യവും പകരം വയ് ക്കാനില്ലാത്തതുമായ ബാല്യം കുഞ്ഞുങ്ങൾക്ക് ഉറപ്പാക്കുകയും സംരക്ഷിക്കുകയും ചെയ്യുകയെന്ന സമൂഹത്തിന്റെ കടമയുടെ പ്രതിഫല നമാണ് ലൈംഗീകാതിക്രമങ്ങളിൽ നിന്ന് കുട്ടികൾക്കുളള സംരക്ഷണ നിയമം 2012 വിലയിരുത്തപ്പെടുന്നത്.

2015 ഏപ്രിൽ 12 പുലർചെ മൂന്ന് മണിക്ക് രാജപുരം പൊലീസ് സ്റ്റേഷൻ പരിധിയിലെ 13 വയസുള്ള പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന കേസിലാണ് ജയരാജൻ കെ ബി (29) യെ കാസർകോട് അഡീഷനൽ സെഷൻസ് കോടതി (ഒന്ന്) ജഡ്ജ് എ വി ഉണ്ണികൃഷ്ണൻ 20 വർഷം കഠിനതടവിനും ഒരു ലക്ഷം പിഴയടക്കാനും കഴിഞ്ഞ ദിവസം ശിക്ഷ വിധിച്ചത്.

പിഴയടച്ചില്ലെങ്കിൽ ആറ് മാസം കൂടി അധിക തടവനുഭവിക്കണം. രാജപുരം പൊലീസ് റെജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം നടത്തി കുറ്റപത്രം സമർപിച്ചത് അന്നത്തെ വെള്ളരിക്കുണ്ട് ഇൻസ്പെക്ടറായിരുന്ന ടി പി സുമേഷാണ്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. പ്രകാശ് അമ്മണ്ണായ ഹാജരായി.


Keywords: News, Kerala, Kasaragod, Case, Court, Top-Headlines, Accuse, Childrens, Police, Kasaragod Pocso court sentenced four people in two months.
< !- START disable copy paste -->

Post a Comment