1901 മുതലുള്ള 121 വർഷത്തെ തുലാവർഷ മഴയുടെ കണക്കിൽ ഇതുവരെ ഏറ്റവും കൂടുതൽ തുലാവർഷ മഴ ലഭിച്ച റെകോർഡ് ഇനി 2021ന് സ്വന്തം. 1932 ൽ രേഖപെടുത്തിയ 790.9 മിലി മീറ്റർ മഴയെയാണ് 2021 മറികടന്നത്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ 121, വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് കാസർകോട് ജില്ല തുലാവർഷ സീസണിൽ 800 മിലി മീറ്റർ മറി കടന്നത്. 700 മിലി മീറ്റർ രേഖപെടുത്തിയത് മൂന്നു തവണ (1932, 2002, 2021).
നേരത്തെ സംസ്ഥാന ശരാശരി മഴയും, പത്തനംതിട്ട, കൊല്ലം, ഇടുക്കി, പാലക്കാട് ജില്ലകളും തുലാവർഷ മഴയയിൽ സർവകാല റെകോർഡ് മറി കടന്നിരുന്നു.
Keywords: Kasaragod, Kerala, News, Top-Headlines, Rain, Kasaragod breaks all-time record in the availability of monsoon rains.