Join Whatsapp Group. Join now!
Aster MIMS 10/10/2023

'സങ്കടമുണ്ട്, നാണക്കേടായിപ്പോയി'; കേന്ദ്ര സര്‍കാര്‍ തീരുമാനത്തില്‍ പ്രതികരിച്ച് നടി കങ്കണ

വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ കേന്ദ്ര സര്‍കാര്‍New Delhi, News, National, Government, Cinema, Entertainment, Prime Minister, Narendra-Modi

ന്യൂഡെല്‍ഹി: (www.kasargodvartha.com 19.11.2021) വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ കേന്ദ്ര സര്‍കാര്‍ തീരുമാനിച്ചെന്ന പ്രഖ്യാപനത്തിന് പിന്നാലെ പ്രതികരണവുമായി നടി കങ്കണ. തീരുമാനത്തില്‍ സങ്കടമുണ്ടെന്നും നാണക്കേടായിപ്പോയി എന്നും ഇന്‍സ്റ്റാഗ്രാം സ്റ്റോറിയില്‍ നടി കുറിച്ചു.

'ഈ തീരുമാനത്തില്‍ സങ്കടമുണ്ട്, നാണക്കേടായിപ്പോയി, നീതിയുക്തമല്ലാത്ത നടപടിയായി. തെരഞ്ഞെടുക്കപ്പെട്ട സര്‍കാരിന് പകരം തെരുവിലുള്ളവര്‍ നിയമം നിര്‍മിക്കാന്‍ തുടങ്ങിയാല്‍ ഇതൊരു ജിഹാദി രാജ്യമാകും. ഇങ്ങനെയാകണം എന്ന് ആഗ്രഹിച്ച എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍' കങ്കണ കുറിച്ചു.

New Delhi, News, National, Government, Cinema, Entertainment, Prime Minister, Narendra-Modi, Kangana Ranaut reacts to PM Modi's decision

ഗുരുനാനാക്ക് ദിനത്തിലാണ് വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ കേന്ദ്ര സര്‍കാര്‍ തീരുമാനിച്ചതായി പ്രധാനമന്ത്രി പറഞ്ഞത്. എതിര്‍പുയര്‍ന്ന മൂന്ന് നിയമങ്ങളും പിന്‍വലിക്കുമെന്നും നിയമം ചിലര്‍ക്ക് ബുദ്ധിമുട്ടുണ്ടായ സാഹചര്യത്തിലാണ് പിന്‍വലിക്കാന്‍ തീരുമാനമെടുത്തതെന്നുമാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്.

ഗുരുനാനാക്ക് ദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. കര്‍ഷകരുടെ പ്രതിസന്ധി തനിക്ക് മനസിലാക്കാനായെന്നും കര്‍ഷകരുടെ അഭിവൃദ്ധിക്കാണ് പ്രധാന്യം നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. 

Keywords: New Delhi, News, National, Government, Cinema, Entertainment, Prime Minister, Narendra-Modi, Kangana Ranaut reacts to PM Modi's decision

Post a Comment