ചാച്ചാജിയുടെ സ്മരണയില്‍ ശിശുദിനാഘോഷം
കാസർകോട്: ജില്ലാ ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തില്‍ ജില്ലാതല ശിശുദിനാഘോഷം കാസര്‍കോട് കലക്ടറേറ്റ് കോൻഫറന്‍സ് ഹാളില്‍ നടന്നു. കുട്ടികളുടെ പ്രധാനമന്ത്രി കൂട്ടക്കനി ഗവ. യുപി സ്‌കൂളിലെ ദേവതീർഥ ഉദ്ഘാടനം ചെയ്തു കുട്ടികളുടെ സ്പീകെര്‍ കലിയൂര്‍ യുപി സ്‌കൂളിലെ കെ പി പൂജാലക്ഷ്മി അധ്യക്ഷത വഹിച്ചു. കുട്ടികളുടെ പ്രസിഡണ്ട് ഉദിനൂര്‍ എയുപി സ്‌കൂളിലെ ഫാത്വിമത് നബീല മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍ ശിശുദിന സന്ദേശം നല്‍കി. വിവിധ മത്സരങ്ങളിലെ വിജയികള്‍ക്കുള്ള ഉപഹാരങ്ങളും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് വിതരണം ചെയ്തു. ശിശുദിന സ്റ്റാമ്പ് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ മധുസൂദനന്‍ എം കുട്ടികളുടെ പ്രധാനമന്ത്രിക്ക് നല്‍കി പ്രകാശനം ചെയ്തു. സംസ്ഥാന ശിടറി ടി എം എ കരീം, സി വി ഗിരീശന്‍ എന്നിവര്‍ സംസാരിച്ചു. കുറ്റിക്കോല്‍ യു പി സ്‌കൂളിലെ എസ്സ എലിസബത് സ്വാഗതവും ബദിയടുക്ക ശ്രീ ഭാരതീ വിദ്യാലയത്തിലെ സാത്വിക് പൈ നന്ദിയും പറഞ്ഞു.
മതേതര ഇൻഡ്യ നെഹ്റുവിൻ്റെ സൃഷ്ടിയെന്ന് എ ഐ സി സി സെക്രടറി പി വി മോഹൻ
കാസർകോട്: മതേതര ഇൻഡ്യ ജവഹർലാൽ നെഹ്റുവിൻ്റെ സൃഷ്ടിയാണെന്ന് എ ഐ സി സി സെക്രടറി പി വി മോഹൻ പറഞ്ഞു. നെഹ്റു വിൻ്റെ 132ാം ജന്മദിനത്തിൽ ഡിസിസി ഓഫീസിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
1949 കാല ഘട്ടത്തിൽ കോൺഗ്രസിനകത്ത് വലിഞ്ഞുകയറി സാംസ്കാരികാധിനിവേശത്തിലൂടെ രാഷ്ട്രീയാധികാരം നേടാനുള്ള ആർ എസ് എസിൻ്റെയും ഗോൾ വാൾക്കറുടെയും ശ്രമം നെഹ്റു തടഞ്ഞതാണ് ഇന്നും വൈരാഗ്യബുദ്ധിയോടെ നെഹ്റുവിനെയും നെഹ്റുവിയൻ ആശയങ്ങളേയും ഇല്ലാതാക്കാനുള്ള നീക്കത്തിന് കാരണമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തിൻ്റെ മതേതര മൂല്യങ്ങൾ സംരക്ഷിക്കാനും വിവിധ മതവിഭാഗങ്ങളെ ഒന്നായി കാണാനുമാണ് നെഹ്റു ശ്രമിച്ചത്. ആർ എസ് എസിൻ്റെ ആശയങ്ങൾക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ച നെഹ്റുവിൻ്റെ സംഭാവനകളെ ഇല്ലായ്മ ചെയ്യാനാണ് ഫാസിസ്റ്റുകൾ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡി സി സി പ്രസിഡൻറ് പി കെ ഫൈസൽ അധ്യക്ഷത വഹിച്ചു. രാജ് മോഹൻ ഉണ്ണിത്താൻ എം പി അനുസ്മരണ പ്രഭാഷണം നടത്തി. കോൺഗ്രസ് നേതാക്കളായ കെ പി കുഞ്ഞിക്കണ്ണൻ, ഹകീം കുന്നിൽ, എം സി പ്രഭാകരൻ, പി ജി ദേവ്, പി എ അശ്റഫലി, കരുൺ താപ്പ, എം കുഞ്ഞമ്പു നമ്പ്യാർ, വി ആർ വിദ്യാസാഗർ, ആർ ഗംഗാധരൻ, പി വി സുരേഷ്, ജെ എസ് സോമശേഖര ഷേണി, കെ ഖാലിദ്, കെ വാരിജാക്ഷൻ, രമേശൻ കരുവാച്ചേരി, ലക്ഷമണ പ്രഭു, യു ഡി എഫ് ജില്ലാ കൺവീനർ എ ഗോവിന്ദൻ നായർ, മനാഫ് നുള്ളിപ്പാടി, ശ്രീജിത് മാടക്കൽ സംസാരിച്ചു.
മധൂരിൽ യൂത് കോൺഗ്രസ് പദയാത്ര സംഘടിപ്പിച്ചു
മധൂർ: 'തീവ്രവാദം വിസ്മയമല്ല, ലഹരിക്ക് മതമില്ല, ഇൻഡ്യ മത രാഷ്ട്രമല്ല' എന്ന മുദ്രാവാക്യം ഉയർത്തികൊണ്ട് മധുർ മണ്ഡലം യൂത് കോൺഗ്രസ് കമിറ്റിയുടേ ആഭിമുഖ്യത്തിൽ പദയാത്ര നടത്തി.
ജാവഹർ ലാൽ നെഹ്‌റുവിൻ്റെ132-ാം ജന്മ ദിനത്തിൽ കൊല്ലിയയിൽ നിന്നും ബ്ലോക് കോൺഗ്രസ് പ്രസിഡന്റ് കെ ഖാലിദ് യൂത് കോൺഗ്രസ് മധുർ മണ്ഡലം പ്രസിഡന്റ് ധർമധീരയ്ക്ക് പതാക കൈമാറി ഉദ്‌ഘാടനം ചെയ്തു.
അശ്‌റഫ് പട്ല അധ്യക്ഷത വഹിച്ചു. സഫ്‌വാൻ മായിപ്പാടി സ്വാഗതം പറഞ്ഞു. എം രാജീവൻ നമ്പ്യാർ, വട്ടായക്കാട് മഹ് മൂദ്, ഇ അമ്പിളി, അബ്ദു സമദ്, കുസുമം ചേനക്കോട്, അബൂബകർ, കരീം പട്ല, വിദ്യ പി, ചന്ദുകുട്ടി, ഗോപാല കൃഷ്ണൻ പ്രസംഗിച്ചു.
കുമ്പളയിൽ യൂത് കോൺഗ്രസ് പദയാത്ര സംഘടിപ്പിച്ചു.
കുമ്പള. മണ്ഡലം യൂത് കോൺഗ്രസ് കമിറ്റിയുടെ നേതൃത്വത്തിൽ നെഹ്‌റു ജയന്തി ദിനത്തിൽ പദയാത്ര നടത്തി .കോൺഗ്രസ് കുമ്പള ബ്ലോക് പ്രസിഡന്റ് ലക്ഷ്മണ പ്രഭു, മണ്ഡലം യൂത് കോൺഗ്രസ് പ്രസിഡന്റ് ശരീഫ് ആരിക്കാടിക്ക് പതാക കൈമാറി ഉദ്‌ഘാടനം ചെയ്തു.
സമാപനം പരിപാടി മഞ്ചേശ്വരം നിയോജക മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ഇർശാദ് മഞ്ചേഷ്വരം ഉദ്‌ഘാടനം ചെയ്തു. മൻസൂർ, ഹനീഫ്, രവി രാജ്, പൃഥിവ് രാജ്, മുഹാസ് മൊഗ്രാൽ, സി എച് അബ്ദുല്ല, അലി തെല്ലത്ത് വളപ്പ്, ശരീഫ് ആരിക്കാടി, റാശിദ് മൊഗ്രാൽ സംസാരിച്ചു.
Keywords: Kasaragod, Kerala, News, Top-Headlines, Birthday, Leader, Prime Minister, Congress, Childrens-Day, Celebration, Panchayath, DCC, Madhur, Inauguration, Jawaharlal Nehru's 132nd birthday observed.