Join Whatsapp Group. Join now!
Aster MIMS 10/10/2023

അതിർത്തി പ്രദേശങ്ങളിൽ കർണാടക അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നു; മാസത്തിൽ ഒരിക്കലെങ്കിലും സ്ഥലങ്ങൾ സന്ദർശിക്കണമെന്ന് ഉദ്യോഗസ്ഥർക്ക് നിർദേശം; കാസർകോട്ട് സ്മാർട് ക്ലാസുകൾ വേണ്ടുന്ന കന്നഡ സ്കൂളുകളുടെ ലിസ്റ്റ് ആവശ്യപ്പെട്ടു

Instructions to Karnataka officers that should visit villages in the border areas at least once a month#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
മംഗ്ളുറു: (www.kasargodvartha.com 10.11.2021) അതിർത്തി പ്രദേശങ്ങളിൽ കർണാടക അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നു. പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് കമീഷനർമാർ, തഹസിൽദാർമാർ, എക്‌സിക്യൂടീവ്‌ എൻജിനീയർമാർ എന്നിവർ മാസത്തിലൊരിക്കലെങ്കിലും അതിർത്തി പ്രദേശങ്ങൾ സന്ദർശിക്കണമെന്ന് കർണാടക അതിർത്തി പ്രദേശ വികസന അതോറിറ്റി ചെയർമാൻ സി സോമശേഖര നിർദേശിച്ചു.

  
Karnataka, Kerala, News, Top-Headlines, Mangalore, Class, Education, Development project, School, Report, Government, Instructions to Karnataka officers that should visit villages in the border areas at least once a month to understand problems.



അതിർത്തി പ്രദേശത്തുള്ളവരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ അധികാരികൾക്ക് കഴിയണമെന്നും സോമശേഖര പറഞ്ഞു. ഉദ്യോഗസ്ഥർ സ്‌കൂളുകളും ആരോഗ്യ സ്ഥാപനങ്ങളും സന്ദർശിക്കുകയും റോഡുകളും മറ്റ് കേന്ദ്രങ്ങളും പരിശോധിക്കുകയും അടിസ്ഥാന സൗകര്യങ്ങളുടെ യഥാർത്ഥ സ്ഥിതിയെക്കുറിച്ച് ഡെപ്യൂടി കമീഷനർമാർക്ക് റിപോർട് സമർപിക്കുകയും വേണമെന്ന് അദ്ദേഹം അറിയിച്ചു.

2010 മുതൽ അടിസ്ഥാന സൗകര്യ വികസന മേഖലയിലാണ് അതോറിറ്റിയുടെ പ്രവർത്തനമെന്നും ഈ വർഷം മുതൽ ഡെപ്യൂടി കമീഷനർമാർ മുഖേനയാണ് ഫൻഡ് അനുവദിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിയമപരമായ അധികാരമുള്ളതിനാൽ, അതിർത്തി പ്രദേശങ്ങളിൽ താമസിക്കുന്ന കന്നഡിഗർക്കും സംസ്ഥാനത്തിന് പുറത്ത് താമസിക്കുന്നവർക്കും നൽകുന്ന സൗകര്യങ്ങൾ അതോറിറ്റി പരിശോധിക്കുന്നുവെന്നും സോമശേഖര പറഞ്ഞു.

സ്‌കൂൾ കെട്ടിടങ്ങൾ, കോമ്പൗണ്ടുകൾ, ലൈബ്രറികൾ ഉൾപെടെയുള്ളവ സംബന്ധിച്ച് സമഗ്രമായ റിപോർട് സമർപിക്കാൻ പൊതുവിദ്യാഭ്യാസ ഡെപ്യൂടി ഡയറക്ടറോട് അതോറിറ്റി ആവശ്യപ്പെട്ടു. അതോറിറ്റി വിദ്യാഭ്യാസത്തിനാണ് പ്രഥമ പരിഗണന നൽകുന്നത്. ഒരു ക്ലാസ്, സ്മാർട് ക്ലാസ് ആയി വികസിപ്പിക്കുന്നതിന് ഒരു ലക്ഷം രൂപ ഗ്രാന്റ് നൽകുന്നു. ഇത്തരത്തിൽ കാസർകോട് ജില്ലയിൽ സ്മാർട് ക്ലാസുകൾ ആവശ്യമുള്ള നാലോ അഞ്ചോ കന്നഡ സ്കൂളുകളുടെ ലിസ്റ്റ് നൽകാൻ അധികാരികളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

കാസർകോട്ടെ കന്നഡിഗർക്ക് ആവശ്യമായ ആർടിസി, ജാതി സെർടിഫികറ്റ് ഉൾപെടെയുള്ള രേഖകൾ കന്നഡയിൽ ലഭ്യമാക്കനും അതോറിറ്റി നിർദേശം നൽകി. അതിർത്തി പ്രദേശങ്ങളിൽ സാംസ്കാരിക കേന്ദ്രങ്ങൾ ആവശ്യമുണ്ടെങ്കിൽ റിപോർട് നൽകണമെന്ന് ജില്ലാ ഭരണകൂടത്തോടും ആവശ്യപ്പെട്ടു.



Keywords: Karnataka, Kerala, News, Top-Headlines, Mangalore, Class, Education, Development project, School, Report, Government, Instructions to Karnataka officers that should visit villages in the border areas at least once a month to understand problems.
< !- START disable copy paste -->

Post a Comment