Join Whatsapp Group. Join now!
Aster MIMS 10/10/2023

കാസർകോട്ടെ ഐ എൻ എൽ നേതാക്കളായ സിദ്ദീഖ് ചേരങ്കൈയും അൻവർ മാങ്ങാടനും കേരള കോൺഗ്രസ്‌ എമിൽ ചേർന്നു

INL leaders join Kerala Congress M#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (www.kasargodvartha.com 17.11.2021) ഐ എൻ എൽ നേതാക്കൾ കേരള കോൺഗ്രസ്‌ എമിൽ ചേർന്നു. ഐ എൻ എൽ മുൻസിപൽ ജനറൽ സെക്രടറിയും നാഷനൽ യൂത് ലീഗ് ജില്ലാ ട്രഷററുമായിരുന്ന സിദ്ദീഖ് ചേരങ്കൈ, നാഷനൽ യൂത് ലീഗ് ജില്ലാ സീനിയർ വൈസ് പ്രസിഡന്റ്‌ അൻവർ മാങ്ങാടൻ എന്നിവരാണ് കേരള കോൺഗ്രസ്‌ എമിലെത്തിയത്.

  
Kasaragod, Kerala, News, INL, Leader, Cherangai, Mangad, Congress, Top-Headlines, National Youth League, Secretary, INL leaders join Kerala Congress M.



കേരള കോൺഗ്രസ്‌ എം ജില്ലാ ജനറൽ സെക്രടറി സജി സെബാസ്റ്റ്യനിൽ നിന്ന് ഇവർ അംഗത്വം സ്വീകരിച്ചു. ഇവർക്ക് പുറമെ മുശ്താഖ്‌ ചേരങ്കൈയും കേരള കോൺഗ്രസ് എമിൽ ചേർന്നു.

നേരത്തെ സംസ്ഥാനതലത്തില്‍ ഐ എന്‍ എലിൽ ഉണ്ടായ പിളര്‍പിനെ തുടര്‍ന്ന് വഹാബ് - ഖാസിം പക്ഷത്തെ അംഗീകരിക്കാതെ സേവ് ഐ എന്‍ എലുമായി രംഗത്ത് വന്നവരിൽ ഈ നേതാക്കളുമുണ്ടായിരുന്നു. മധ്യസ്ഥ ശ്രമങ്ങൾക്ക് ശേഷം ഐ എൻ എലിലെ ഇരുവിഭാഗങ്ങളും പേരിനെങ്കിലും ഒന്നായെങ്കിലും ഇവർ പ്രവർത്തനത്തിന് ഇറങ്ങിയിരുന്നില്ല.


Keywords: Kasaragod, Kerala, News, INL, Leader, Cherangai, Mangad, Congress, Top-Headlines, National Youth League, Secretary, INL leaders join Kerala Congress M.


< !- START disable copy paste -->

Post a Comment