Join Whatsapp Group. Join now!
Aster MIMS 10/10/2023

കുപ്രസിദ്ധ ക്രിമിനൽ കാരാട്ട് നൗശാദ് വളർത്തി കൊണ്ടുവരുന്നത് നിരവധി യുവാക്കളെയെന്ന് വിവരം; കാഞ്ഞങ്ങാട്ട് മോഷ്ടിച്ച ബൊലേറോ ജീപുമായി അറസ്റ്റിലായതും സംഘാംഗങ്ങളെന്ന് പൊലീസ്

Information that there are several people in the gang of the Karat Noushad #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാഞ്ഞങ്ങാട്: (www.kasargodvartha.com 08.11.2021) കുപ്രസിദ്ധ ക്രിമിനലും നിരവധി കവർചാ കേസുകളിൽ പ്രതിയുമായ കാരാട്ട് നൗശാദ് വളർത്തി കൊണ്ടുവരുന്നത് നിരവധി യുവാക്കളെയെന്ന് വിവരം. നൗശാദ് പുതിയ പുതിയ യുവാക്കളെ ചേർത്ത് തൻ്റെ സംഘത്തിൻ്റെ അംഗബലം വർധിപ്പിച്ച് കൊണ്ടിരിക്കുകയാണെന്നാണ് റിപോർട്.
             
News, Kerala, Kasaragod, Kanhangad, Information, Criminal-gang, Police, Top-Headlines, Accuse, Youth, Court, Information that there are several people in the gang of the Karat Noushad.

കാഞ്ഞങ്ങാട്ട് മോഷ്ടിച്ച ജീപുമായി കഴിഞ്ഞ ദിവസം അറസ്റ്റിലായ രണ്ട് യുവാക്കളും നൗശാദിൻ്റെ സംഘാംഗങ്ങളാന്നെന്ന് ഹൊസ്ദുർഗ് സി ഐ, കെ പി ഷൈൻ കാസർകോട് വാർത്തയോട് വെളിപ്പെടുത്തി. മോഷ്‌ടിച്ച ബൊലേറോ ജീപുമായി കറങ്ങുമ്പോഴാണ് രണ്ട് യുവാക്കളെ ഹൊസ്ദുർഗ് പൊലീസ് സംശയം തോന്നി പിന്തുടർന്ന് പിടികൂടിയത്.

കർണാടകയിൽ നിന്നും മോഷ്‌ടിച്ച ജീപുമായി കവർച നടത്തേണ്ട പുതിയ സ്ഥലം കണ്ടു വെക്കാനായി കറങ്ങുന്നതിനിടയിലാണ് മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ അബ്‌ദുൾ അൻസാഫ്, ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ റംസാൻ എന്നിവരെ പിന്തുടർന്ന് പിടികൂടിയതെന്നാണ് റിപോർട്.

കർണാടകയിലെ മൂഡബിദ്ര ജില്ലയിൽ നിന്നും മോഷ്‌ടിച്ച ജീപിൽ വ്യാജ നമ്പർ പ്ലേറ്റ് ഘടിപ്പിച്ചാണ് യുവാക്കൾ കറങ്ങിയത്. രഹസ്യ വിവരത്തെ തുടർന്ന് പ്രതികളെ പൊലീസ് നിരീക്ഷിച്ച് വരികയായിരുന്നു. കാഞ്ഞങ്ങാട് കോട്ടച്ചേരിയിൽ വെച്ച് പൊലീസ്, യുവാക്കൾ സഞ്ചരിച്ച വാഹനത്തിന് നേരെ കൈ കാണിച്ചെങ്കിലും നിർത്തിയില്ല. പൊലീസ് വാഹനത്തെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. വാഹനം ഉപേക്ഷിച്ച് രക്ഷപെട്ട പ്രതികളെ നാട്ടുകാരുടെ സഹായത്തോടെയാണ് പൊലീസ് പിടികൂടിയത്.

കർണാടക റെജിസ്ട്രേഷനിലുള്ള ജീപിന് തമിഴ്‌നാട് റെജിസ്ട്രേഷനിലുള്ള നമ്പർ പ്ലേറ്റ് ഘടിപ്പിച്ചാണ് പ്രതികൾ വാഹനം കേരളത്തിൽ എത്തിച്ചതെന്ന് പൊലീസ് പറയുന്നു. മോഷ്‌ടിച്ച ജീപ്പുമായി എത്തിയ പ്രതികൾ കാസർകോട് മുതൽ നിരവധി മോഷണം നടത്തിയതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കോവളത്ത് കട കുത്തിത്തുറന്ന് മോഷ്‌ടിക്കാൻ ശ്രമിച്ചതടക്കം നാല് കേസുകൾ ഇതുവരെ അന്വേഷണത്തിൽ വ്യക്തമായി. ഹൊസ്‌ദുർഗ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്‌തു.

നൗശാദിൻ്റെ സംഘത്തിൽ 15 ൽ അധികം യുവാക്കൾ ഉണ്ടെന്നാണ് വിവരം. ഏതെങ്കിലും കേസുകളിൽപെട്ട് ജയിലിലാകുന്ന യുവാക്കളെ മസ്തികക്ഷാളനം ചെയ്ത് സംഘത്തിലെത്തിക്കുകയാണ് നൗശാദ് ചെയ്യുന്നതെന്നാണ് പുറത്തുവരുന്ന വിവരം. സംഘത്തിൽപ്പെട്ടവരെ ജയിലിൽ നിന്നും ജാമ്യത്തിലെടുക്കുന്നതിനും മറ്റും സൗകര്യം ഏർപാടാക്കി കൊടുക്കുന്നതടക്കമുള്ള ചുമതലകൾ ഏൽപിക്കുന്നത് പുതുതായി സംഘത്തിലെത്തുന്നവർക്കാണെന്നാണ് പറയുന്നത്.


Keywords: News, Kerala, Kasaragod, Kanhangad, Information, Criminal-gang, Police, Top-Headlines, Accuse, Youth, Court, Information that there are several people in the gang of the Karat Noushad.
< !- START disable copy paste -->

Post a Comment