Join Whatsapp Group. Join now!
Aster MIMS 10/10/2023

വിലക്കയറ്റവും ജനദ്രോഹ നയവും; കോണ്‍ഗ്രസിന്റെ ജന ജാഗരണ്‍ പദയാത്ര 25, 26 തീയതികളില്‍

Inflation and anti-people policy; Congress's Jana Jagaran foot rally on 25th and 26th#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസര്‍കോട്: (www.kasargodvartha.com 24.11.2021) വിലക്കയറ്റത്തിനും പണപ്പെരുപ്പത്തിനുമെതിരെ രാജ്യവ്യാപകമായി എഐസിസിയുടെ നിര്‍ദേശപ്രകാരം നടത്തുന്ന ജനജാഗരണ്‍ ക്യാംപയിന്റെ ഭാഗമായി ജില്ലാ കോണ്‍ഗ്രസ് കമിറ്റിയുടെ ആഭിമുഖ്യത്തില്‍ നവംബര്‍ 25, 26 തീയതികളില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി നയിക്കുന്ന ജനജാഗ്രതാ പദയാത്ര നടക്കുമെന്ന് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 25 ന് ഉച്ചയ്ക്ക് 2:30ന് കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് ഒപ്പു മരച്ചുവട്ടില്‍ നിന്നും യാത്ര ആരംഭിക്കും. ജാഥ വൈകുന്നേരം ആറുമണിക്ക് മേല്‍പറമ്പില്‍ സമാപിക്കുകയും തുടര്‍ന്ന് നാടന്‍ പാട്ട്, മംഗലംകളി ഉള്‍പെടെയുള്ള കലാസന്ധ്യ നടത്തപ്പെടും.

  
Kasaragod, Kerala, News, Top-Headlines, Press meet, Video, Rajmohan Unnithan, MP, Rally, Protest, Congress, UDF, Government, Price, Oil, Melparamba, Palakunnu, DCC, President,  Inflation and anti-people policy; Congress's Jana Jagaran foot rally on 25th and 26th.





രണ്ടാം ദിവസമായ 26 ന് രാവിലെ പ്രഭാതഭേരിക്ക് ശേഷം 8:30 മുതല്‍ 9:30 വരെ വിലക്കയറ്റത്തിന്റെയും പണപ്പെരുപ്പത്തിന്റെയും കെടുതികള്‍ അനുഭവിക്കുന്ന ജനവിഭാഗങ്ങളുടെ പ്രതിനിധികളുമായ കര്‍ഷകര്‍, തൊഴിലാളികള്‍ എന്നിവരുള്‍പെടെയുള്ളവരുമായി പദയാത്ര നായകന്‍ സംവാദം നടത്തും ജാഥയില്‍ ത്രിതല പഞ്ചായത്ത് മെമ്പര്‍മാര്‍ സഹകരണ സംഘം മെമ്പര്‍മാര്‍ എന്നിവര്‍ ഉള്‍പ്പടെ കോണ്‍ഗ്രസിന്റെ ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുക്കും.

രാവിലെ 9:30ന് മേല്‍പറമ്പില്‍ നിന്ന് ജാഥ ആരംഭിച്ച് ഉച്ചയ്ക്ക് ഒരുമണിക്ക് പാലക്കുന്നില്‍ സമാപിക്കും.

വാര്‍ത്താസമ്മേളനത്തില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി, ഡിസിസി പ്രസിഡണ്ട് പി കെ ഫൈസല്‍, സെക്രടറി എം സി പ്രഭാകരന്‍ എന്നിവര്‍ പങ്കെടുത്തു.


Keywords: Kasaragod, Kerala, News, Top-Headlines, Press meet, Video, Rajmohan Unnithan, MP, Rally, Protest, Congress, UDF, Government, Price, Oil, Melparamba, Palakunnu, DCC, President,  Inflation and anti-people policy; Congress's Jana Jagaran foot rally on 25th and 26th.

< !- START disable copy paste -->

Post a Comment