കോഴിക്കോട്: (www.kasargodvartha.com 14.11.2021) ഭക്ഷ്യവിഷബാധയേറ്റ് രണ്ടര വയസുകാരന്‍ മരിച്ച സംഭവത്തില്‍ പ്രാഥമിക ചികിത്സ നല്‍കിയ ആശുപത്രിക്ക് വീഴ്ച സംഭവിച്ചുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു. നരിക്കുനിയിലെ സ്വകാര്യ ആശുപത്രിയില്‍ മൂന്ന് തവണ കുട്ടിയെ കൊണ്ട് പോയിരുന്നു. ഭക്ഷണം കഴിച്ചതിന് ശേഷമാണ് അസ്വസ്ഥത അനുഭവപ്പെട്ടതെന്ന് അറിയിച്ചിട്ടും ആശുപത്രി അധികൃതര്‍ അക്കാര്യം പരിഗണിച്ചില്ലെന്നും ബന്ധുക്കള്‍ ആരോപിച്ചു.
നരിക്കുനി വീരമ്പ്രം ചങ്ങളംകണ്ടി അക്ബറിന്റെ മകന്‍ മുഹമ്മദ് യമിന്‍ (രണ്ടര) ആണ് ഭക്ഷ്യവിഷബാധയേറ്റ് മരിച്ചത്. വിവാഹ വീട്ടില്‍ കൊണ്ടുവന്ന ചികെന്‍ റോള്‍ കഴിച്ചിരുന്നു. ഇതില്‍ നിന്ന് ഭക്ഷ്യബാധയേറ്റുവെന്നാണ് സൂചന. ഭക്ഷണം കഴിച്ച് അവശനിലയിലായ മറ്റ് ആറ് കുട്ടികള്‍ നിലവില്‍ ചികിത്സയിലാണ്. സംഭവത്തില്‍ പൊലീസും ആരോഗ്യവകുപ്പ് അധികൃതരും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Keywords: Kozhikode, News, Kerala, Death, Child, Food, Hospital, Police, Treatment, Children, Incident of two-and-a-half-year-old died due to food poisoning; Relatives with allegations against hospital
< !- START disable copy paste -->