Join Whatsapp Group. Join now!
Aster MIMS 10/10/2023

ഹോടെൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ ജില്ലാ സമ്മേളനം ബുധനാഴ്ച; ഗ്യാസ്, നിത്യോപയോഗ സാധനങ്ങളുടെ വില വർധനവ്‌ മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കിയെന്ന് വ്യാപാരികൾ

Hotel and Restaurant Association District Conference on Wednesday#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (www.kasargodvartha.com 22.11.2021) ഹോടെൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ കാസർകോട് ജില്ലാ സമ്മേളനം നവംബർ 24 ബുധനാഴ്ച വിവിധ പരിപാടികളോടെ ബാങ്ക് റോഡിലെ കെ എച് ആർ എ ഭവനിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 10 മണിക്ക് പതാക ഉയർത്തും.

  
Kasaragod, Kerala, News, Press meet, Hotel, Shop, Shop Keeper, Hotel and Restaurant Association District Conference on Wednesday.



തുടർന്ന് ഭക്ഷ്യസുരക്ഷാ വകുപ്പുമായി സഹകരിച്ച് ഭക്ഷ്യസുരക്ഷാ നിയമങ്ങളെക്കുറിച്ച് ഹോടെൽ ഉടമകൾക്ക് സെമിനാർ നടത്തും. സെമിനാർ സംസ്ഥാന വർകിംഗ് പ്രസിഡണ്ട് ജി കെ പ്രകാശ് ഉദ്ഘാടനം ചെയ്യും. ഭക്ഷ്യസുരക്ഷാ ഓഫീസർ ഹേമാംബിക മുഖ്യാതിഥിയായിരിക്കും. ഉച്ചയ്ക്ക് 2. 30 ന് പ്രതിനിധി സമ്മേളനം നടക്കും. വൈകിട്ട് മൂന്ന് മണിക്ക് നടക്കുന്ന ജില്ലാ സമ്മേളനം സംസ്ഥാന ട്രഷറർ കെ പി ബാലകൃഷ്ണ പൊതുവാൾ ഉദ്ഘാടനം ചെയ്യും.

പാചക ഗ്യാസ്, നിത്യാപയോഗ സാധനങ്ങളുടെ വില വർധനവ് ഹോടെൽ മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കിയിട്ടുണ്ടെന്ന് ഭാരവാഹികൾ പറഞ്ഞു. കോവിഡ് കാലത്ത് മറ്റെല്ലാ മേഖലയിലും സർകാർ ആശ്വാസ പദ്ധതികൾ പ്രഖ്യാപിച്ചപ്പോൾ ഹോടെൽ മേഖലയെ പാടെ അവഗണിച്ചു. പ്രതിസന്ധിഘട്ടങ്ങളിൽ ജനങ്ങളെ വീണ്ടും ബുദ്ധിമുട്ടിക്കാതിരിക്കാനാണ് ചായ ഉൾപെടെയുള്ള ഭക്ഷണങ്ങൾക്ക് വില വർധിപ്പിക്കാതിരിക്കുന്നത്. എന്നാൽ അധികകാലം ഇതേ നിലയിൽ തുടർന്നു പോകാൻ കഴിയില്ലെന്നും ഭാരവാഹികൾ കൂട്ടിച്ചേർത്തു.

വാർത്താസമ്മേളനത്തിൽ ജില്ലാ പ്രസിഡണ്ട് അബ്ദുല്ല താജ്, സെക്രടറി നാരായണ പൂജാരി, ട്രഷറർ രാജൻ കളക്കര, സംസ്ഥാന സമിതി അംഗം ഐഡിയൽ മുഹമ്മദ്, കാസർകോട് യൂനിറ്റ് പ്രസിഡന്റ് കെ വസന്തകുമാർ, സെക്രടറി അജേഷ് ഡി എന്നിവർ സംബന്ധിച്ചു.


Keywords: Kasaragod, Kerala, News, Press meet, Hotel, Shop, Shop Keeper, Hotel and Restaurant Association District Conference on Wednesday.


< !- START disable copy paste -->

Post a Comment