Join Whatsapp Group. Join now!
Aster MIMS 10/10/2023

ബംഗാള്‍ ഉള്‍കടലിലെ ചക്രവാതച്ചുഴി തീവ്രന്യൂനമര്‍ദമായേക്കും; മഴ ജാഗ്രത നിര്‍ദേശം തുടരുന്നു; 5 ജില്ലകളില്‍ ഓറന്‍ജ് അലേര്‍ട്

Heavy rain in Kerala; Orange alert in 5 districts#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

തിരുവനന്തപുരം: (www.kasargodvartha.com 10.11.2021) സംസ്ഥാനത്ത് ബുധനാഴ്ചയും വ്യാഴാഴ്ചയും കൂടി ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍കടലിലെ ചക്രവാതച്ചുഴി ന്യൂനമര്‍ദമായി മാറിയതിനെ തുടര്‍ന്നാണ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചത്. ബുധനാഴ്ചയും വ്യാഴാഴ്ചയും അഞ്ച് ജില്ലകളില്‍ ഓറന്‍ജ് അലേര്‍ട് പ്രഖ്യാപിച്ചിട്ടുണ്ട്. 

പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലാണ് ഓറന്‍ജ് അലേര്‍ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട്, വയനാട് ജില്ലകളില്‍ ബുധനാഴ്ച യെലോ അലേര്‍ടായിരിക്കും.

News, Top-Headlines, Thiruvananthapuram, Rain, ALERT, Trending,  Heavy rain in Kerala; Orange alert in 5 districts

അടുത്ത 24 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദം തീവ്രന്യൂനമര്‍ദമായി മാറി വടക്കന്‍ തമിഴ്‌നാട് തീരത്ത് കൂടി കരയില്‍ പ്രവേശിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍. കേരളാ തീരത്ത് 40 മുതല്‍ 50 കി.മീ വരെ വേഗത്തില്‍ കാറ്റ് വീശിയേക്കും. മീന്‍ പിടുത്തത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അതേസമയം കനത്ത മഴയില്‍ ചെന്നൈയില്‍ ദുരിതം തുടരുകയാണ്. ഇതിനകം ആറ് മരണം റിപോര്‍ട് ചെയ്തിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളില്‍ നിരവധി വീടുകള്‍ വെള്ളത്തിലാണ്. മൂന്ന് ദിവസം കൂടി ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. ചെന്നൈക്ക് പുറമേ പുതുച്ചേരി ആന്ധ്രാ തീരങ്ങളിലും ജാഗ്രതാ നിര്‍ദേശം നല്‍കി.

Keywords: News, Top-Headlines, Thiruvananthapuram, Rain, ALERT, Trending,  Heavy rain in Kerala; Orange alert in 5 districts

Post a Comment