ജില്ലാ പൊലീസ് മേധാവി ജി ജയദേവിനു കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികൾ കുടുങ്ങിയത്. ബൈകിലെത്തിയ രണ്ടുപേരെയും നാര്‍കോടിക് സെല്‍ ഡിവൈഎസ്പി എം കെ ബിനുകുമാര്‍, സി ഐ കെ ജി പ്രതാപചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം വണ്ടാനം പോസ്റ്റ് ഓഫിസിനു സമീപത്തുനിന്ന് പിടികൂടുകയായിരുന്നു.
പ്രതികളിൽ നിന്ന് 204 ഗ്രാം ഹാഷിഷ് ഓയിൽ പിടിച്ചെടുത്തു. ബൈകും കസ്റ്റഡിയിലെടുത്തു. വിപണിയിൽ ഇതിന് 2.25 ലക്ഷം രൂപ വരുമെന്ന് അധികൃതർ പറഞ്ഞു. ഇതിനുമുമ്പും ഇവർ വണ്ടാനം കേന്ദ്രീകരിച്ച് ലഹരിവസ്തുക്കൾ വിറ്റിരുന്നതായാണ് പൊലീസ് പറയുന്നത്. പ്രതികളെ ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കി.
Keywords: Alappuzha, Kerala, News, Kasaragod, Top-Headlines, Youth, Arrest, Drugs, Police, Bike, Court, Hashish oil seized; two arrested.