Join Whatsapp Group. Join now!
Aster MIMS 10/10/2023

ദക്ഷിണ കന്നഡ ജില്ലയിലെ ആദ്യത്തെ സർകാർ മെഡികൽ കോളജ് സ്ഥാപിക്കുക കാസർകോടിന്റെ അതിർത്തി പ്രദേശത്ത് ?; പുത്തൂർ താലൂകിന് സാധ്യത

First government medical college in Dakshina Kannada district may be in Puthur taluk#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
മംഗ്ളുറു: (www.kasargodvartha.com 02.11.2021) ദക്ഷിണ കന്നഡ ജില്ലയിലെ ആദ്യത്തെ സർകാർ മെഡികൽ കോളജ് പുത്തൂർ താലൂകിലായിരിക്കുമെന്ന് റിപോർട്. കാസർകോട് ജില്ലയുടെ അതിർത്തിയിൽ നിന്ന് ഏറെയകലയല്ലാത്ത ബന്നൂരിലെ സേഡിയാപുവിലായിരിക്കും മെഡികൽ കോളജ് സ്ഥാപിക്കുകയെന്നാണ് വിവരം. പ്രദേശത്തെ എംപിയും എംഎൽഎയും ഇതിനായി ശക്തമായി രംഗത്തുണ്ട്.

  
Mangalore, Karnataka, News, Top-Headlines, Kasaragod, Puthur, Hospital, Health, Medical College, Government, First government medical college in Dakshina Kannada district may be in Puthur taluk.



പുത്തൂർ താലൂകിൽ മെഡികൽ കോളജ് സ്ഥാപിക്കുന്നതിനുള്ള നിർദേശം സർകാരിന് സമർപിച്ചിട്ടുണ്ടെന്നും അതിന് മുന്നോടിയായി ഇവിടെ നിലവിലുള്ള പ്രസവ ആശുപത്രി 300 കിടക്കകളുള്ള ആശുപത്രിയായി ഉയർത്തുമെന്നും പുത്തൂർ എംഎൽഎ സഞ്ജീവ മറ്റന്തൂറിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇൻഡ്യ റിപോർട് ചെയ്‌തു. ആശുപത്രി നവീകരിക്കുന്നതിനുള്ള നിർദേശത്തിന് സർകാരിൽ നിന്ന് അനുമതി ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മെഡികൽ കോളജിനായി പരിഗണിക്കുന്ന സ്ഥലത്ത് നിന്ന് അഞ്ച് കിലോമീറ്റർ അകലെയാണ് 5 .16 ഏകെർ ഭൂമിയുള്ള പ്രസവാശുപത്രി സ്ഥതി ചെയ്യുന്നത്. ബന്നൂരിലെ 40 ഏകെർ ഭൂമി റീ സർവേ ചെയ്യാൻ റവന്യൂ വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ദക്ഷിണ കന്നഡ ജില്ലയിൽ സ്വകാര്യ മേഖലയിൽ എട്ട് മെഡികൽ കോളജുകളുണ്ടെങ്കിലും അവയിൽ ഭൂരിഭാഗവും മംഗ്ളുറു താലൂക് പരിസരത്തും ഒന്ന് സുള്ള്യയിലുമാണെന്നതും പുത്തൂരിന് സാധ്യത വർധിപ്പിക്കുന്നു.

മംഗ്ളുറു എംഎൽഎ യു ടി ഖാദർ, മന്ത്രിയായിരുന്ന സമയത്ത് മംഗ്ളൂറിലെ വെൻലോക് ആശുപത്രിയോട് ചേർന്ന് മെഡികൽ കോളജ് സ്ഥാപിക്കാൻ ശ്രമങ്ങൾ നടത്തിയിരുന്നെങ്കിലും കർണാടകയിൽ കോൺഗ്രസിന് അധികാരം നഷ്ടപ്പെട്ടതോടെ ആ നീക്കങ്ങൾ പിന്നോട്ട് പോയിരുന്നു. പുത്തൂരിൽ മെഡികൽ കോളജിനായി കണ്ടുവെച്ചിരുന്ന സ്ഥലം കഴിഞ്ഞ വർഷം നവംബറിൽ കേന്ദ്ര ഗവൺമെന്റിന്റെ സീ ഫുഡ് പാർക് പദ്ധതിക്ക് വേണ്ടി കൈമാറാനുള്ള നീക്കം വൻ പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു. ബന്നൂരിൽ സർകാർ മെഡികൽ കോളജ് ആവശ്യവുമായി കർമസമിതിയും രംഗത്തുണ്ട്.


Keywords: Mangalore, Karnataka, News, Top-Headlines, Kasaragod, Puthur, Hospital, Health, Medical College, Government, First government medical college in Dakshina Kannada district may be in Puthur taluk.

< !- START disable copy paste -->

Post a Comment