കുവൈത് സിറ്റി: (www.kasargodvartha.com 08.11.2021) കുവെതിലെ വ്യാപാര സ്ഥാപനത്തില്‍ തീപിടിത്തം. വന്‍ നാശനഷ്ടം സംഭവിച്ചതായാണ് റിപോര്‍ട്. അല്‍ മുബാറകിയ മാര്‍കെറ്റ് പ്ലേസിലെ ഭൂഗര്‍ഭ നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന 4000 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള വ്യാപാര സ്ഥാപനത്തിലാണ് അപകടം. അനേകം മലയാളികള്‍ ജോലി ചെയ്യുന്ന സ്ഥലമാണിത്.
അല്‍ ഹിലാലി, സിറ്റി, അല്‍ ശുഹദ, അല്‍ ശുവൈഖ് ഇന്‍ഡസ്ട്രിയല്‍ ഏരിയ എന്നിവിടങ്ങളില്‍ നിന്നുള്ള അഗ്‌നിശമന സേനാംഗങ്ങള്‍ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. അതേസമയം സംഭവത്തില്‍ ആളപായമൊന്നും ഉണ്ടായിട്ടില്ലെന്ന് കുവൈത് ഫയര്‍ ഫോഴ്‌സ് പബ്ലിക് റിലേഷന്‍സ് ആന്‍ഡ് മീഡിയാ വിഭാഗം അറിയിച്ചു.
Keywords: Kuwait City, News, Gulf, World, Top-Headlines, Blaze, Al-Mubarakiya, Market, Firefighters subdue blaze at Al-Mubarakiya market