കാസർകോട്: (www.kasargodvartha.com 26.11.2021) നഗരത്തിലെ ട്രാവെൽ ഏജെൻസി ഓഫീസിൽ തീപിടുത്തം. ഉപകരണങ്ങൾ അടക്കമുള്ളവ കത്തിനശിച്ചു. കാസർകോട് പഴയ ബസ് സ്റ്റാൻഡിനടുത്തായി അറഫ ബിൽഡിങ്ങിൽ പ്രവർത്തിക്കുന്ന ആസ്ട്ര വിങ്‌സ് ഓഫീസിലാണ് വെള്ളിയാഴ്ച ഉച്ചയ്ക്ക് തീപിടുത്തമുണ്ടായത്. എഴുത്തുകാരൻ എ എസ് മുഹമ്മദ് കുഞ്ഞിയുടെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം.
രണ്ട് പ്രിന്ററും ഇൻവേർടറും യു പി എസും കത്തിനശിച്ചു. ഓഫീസിലുള്ളവർ പൂട്ടി പുറത്ത് പോയ സമയത്തായിരുന്നു സംഭവം.
കടയിൽ നിന്ന് തീയുയരുന്നത് ശ്രദ്ധയിൽ പെട്ട സമീപത്തുള്ളവർ തീയണക്കുകയായിരുന്നു. ഫയർഫോഴ്‌സും സ്ഥലത്തെത്തി. ഷോർട് സർക്യൂട് ആണ് കാരണമെന്നാണ് നിഗമനം.
Keywords: Kasaragod, News, Kerala, Office, Tragedy, Top-Headlines, Fire, Bus stand, Fire force, Fire at travels office.
< !- START disable copy paste -->
നഗരത്തിലെ ട്രാവെൽ ഏജെൻസി ഓഫീസിൽ തീപിടുത്തം; ഉപകരണങ്ങൾ അടക്കം കത്തിനശിച്ചു
Fire at travels office,
#കേരളവാർത്തകൾ
#ന്യൂസ്റൂം
#ഇന്നത്തെവാർത്തകൾ